ടൊറന്റോ: പതിനെട്ട് വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണന്ന് പ്രഖ്യാപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യ സോഫി ഗ്രിഗോയറും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.
'അര്‍ഥവത്തായതും ബുദ്ധിമുട്ടുള്ളതുമായ നിരവധി സംഭാഷണങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ വേര്‍പിരിയാനുള്ള തീരുമാനമെടുത്തിരിക്കുന്നു. എല്ലായ്പ്പോഴും എന്നപോലെ ഞങ്ങള്‍ അഗാധമായ സ്നേഹവും ബഹുമാനവും അടുപ്പവുമുള്ള കുടുംബമായി തുടരും. ഞങ്ങളുടെ കുട്ടികളുടെ ക്ഷേമത്തിനായി ഞങ്ങളുടെയും അവരുടെയും സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു'- ഇന്‍സ്റ്റാഗ്രാമിലൂടെ ട്രൂഡോയും സോഫിയും അറിയിച്ചു.
പതിനെട്ട് വര്‍ഷം മുന്‍പ് 2005 മെയിലാണ് ജസ്റ്റിന്‍ ട്രൂഡോയും സോഫിയും വിവാഹിതരായത്. ഇരുവര്‍ക്കും മൂന്ന് കുട്ടികളുണ്ട്. നിയമപരമായ വേര്‍പിരിയല്‍ കരാറില്‍ ഇരുവരും ഒപ്പുവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സോഫിയും പ്രധാനമന്ത്രിയും കുട്ടികളെ സുരക്ഷിതത്വവും സ്‌നേഹവുമുള്ള അന്തരീക്ഷത്തില്‍ വളര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ഓഫീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.