ലിസ്ബൺ: പോർച്ചുഗലിലെ സമർപ്പിതരും അജപാലന ശുശ്രൂഷകരുമായി കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് മാർപ്പാപ്പ. സുവിശേഷവൽക്കരണത്തിന്റെയും ദൗത്യത്തിന്റെയും കടലിലേക്ക് ധൈര്യത്തോടെ സഞ്ചരിക്കാൻ ദൈവം കൃപ നൽകിയ സമയം നേരായ രീതിയിൽ വിനിയോഗിക്കണമെന്ന് പാപ്പ ഉദ്ബോദിപ്പിച്ചു. യേശുവിനോടൊപ്പം നിങ്ങൾ എപ്പോഴും വഞ്ചിയിലായിരിക്കണമെന്നും സുവിശേഷ പ്രഘോഷണം തുടരണമെന്നും പാപ്പ പറഞ്ഞു. ലോക യുവജനത്തോടനുബന്ധിച്ച് പോർച്ചുഗലിലെത്തിയ മാർപ്പാപ്പ തലസ്ഥാനമായ ലിസ്ബണിലാണ് വൈദികരും സന്യസ്തരുമായി കൂടിക്കാഴ്ച്ച നടത്തിയത്.
യേശുവിനോടൊപ്പം മത്സ്യബന്ധനം
ഒരു രാത്രി മുഴുവൻ മത്സ്യ ബന്ധനം നടത്തിയ ശിഷ്യന്മാരെക്കുറിച്ച് പറഞ്ഞാണ് മാർപ്പാപ്പ തന്റെ പ്രസംഗം ആരംഭിച്ചത്. മറ്റ് പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യത്ത് കത്തോലിക്കർ നാമമാത്രമാണ്. നമ്മുടെ സഭാ യാത്രയിൽ നമുക്ക് തളർച്ച അനുഭവപ്പെടുന്ന ധാരാളം നിമിഷങ്ങളുണ്ട്. ശൂന്യമായ വലകൾ മാത്രം കൈവശം വച്ചിരിക്കുന്നതായി ചിലപ്പോൾ തോന്നാം. നമുക്ക് നിരുത്സാഹം തോന്നുമ്പോഴെല്ലാം വഞ്ചി ഉപേക്ഷിച്ച് തിരികെ പോകാൻ പ്രലോഭനമുണ്ടാകാം.
എന്നാൽ ലുക്കായുടെ സുവിശേഷം ചൂണ്ടിക്കാണിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ ഇങ്ങനെ പറഞ്ഞു. നിരാശയുടെ ഈ നിമിഷങ്ങളിൽ, വിശ്വാസികളോടൊപ്പം വഞ്ചിയിൽ ചേരാനും അവരുടെ സുവിശേഷീകരണ ദൗത്യത്തിൽ അവരെ സഹായിക്കാനും ക്രിസ്തു ആഗ്രഹിക്കുന്നു. ഉപേക്ഷിക്കാനുള്ള പ്രലോഭനത്തിന് വഴങ്ങുന്നതിനു പകരം ആ പോരാട്ടങ്ങളും കണ്ണീരും കർത്താവിന്റെ മുമ്പാകെ കൊണ്ടുവരേണ്ടതുണ്ട്. യേശു തന്റെ കൈകൾ നീട്ടി തന്റെ പ്രിയപ്പെട്ടവരെ ഉയർത്താൻ എപ്പോഴും തയ്യാറാണ്. തീർച്ചയായും നാം ദുഷ്‌കരമായ സമയങ്ങളിലൂടെയാണ് ജീവിക്കുന്നത്. എന്നാൽ കർത്താവ് ഈ സഭയോട് ചോദിക്കുന്നു നിങ്ങൾക്ക് വഞ്ചി ഉപേക്ഷിച്ച് നിരാശയിൽ മുങ്ങാൻ താൽപ്പര്യമുണ്ടോ? അതോ എന്നെ അകത്തേക്ക് കടക്കാൻ അനുവദിക്കുമോ?
ബ്രസീലിൽ മിഷനുകൾ സ്ഥാപിക്കുകയും തദ്ദേശീയരെ ചൂഷണം ചെയ്യുന്നതിനെതിരെ പോരാടുകയും ചെയ്ത പതിനേഴാം നൂറ്റാണ്ടിലെ ജെസ്യൂട്ട് പുരോഹിതനായ ഫാദർ അന്റോണിയോ വിയേരയെപ്പോലുള്ള മികച്ച പോർച്ചുഗീസ് മിഷനറിമാരെ നാടിന് ഇനിയും ആവശ്യമുണ്ട്. ലോകത്തെ കീഴടക്കാനും സുവിശേഷത്തിന്റെ ആശ്വാസകരമായ സന്തോഷത്തിൽ അതിനെ ആനന്ദിപ്പിക്കാനുമുള്ള വ്യഗ്രത സുവിശേഷ പ്രഘോഷകർക്ക് ആവശ്യമാണ്.
മൂന്ന് തിരഞ്ഞെടുപ്പുകൾ
വിശുദ്ധ ലൂക്കായുടെ സുവിശേഷം അഞ്ചാം അധ്യായം നാലാം വാക്യത്തിലെ ക്രിസ്തുവിന്റെ വാക്കുകൾ മാർപ്പാപ്പ ഓർമ്മിപ്പിച്ചു. ധീരവും ഉത്സാഹഭരിതവുമായ സുവിശേഷവൽക്കരണത്തിനുള്ള ആഹ്വാനം സ്വീകരിക്കുന്നതിന് ഇന്ന് മൂന്ന് തിരഞ്ഞെടുപ്പുകൾ ആവശ്യമാണെന്ന് മാർപ്പാപ്പ പറഞ്ഞു.
ഒന്നാമതായി, സഭാ നേതാക്കൾ കർത്താവിലുള്ള വിശ്വാസം പുതുക്കിക്കൊണ്ട് വിഷാദം,തോൽവി എന്നിവ ഉപേക്ഷിച്ച് ആഴത്തിലേക്കിറങ്ങാൻ തയ്യാറാകണം. ഇത് ചെയ്യുന്നതിന് വാക്കുകൾ പോരാ എന്ന് മാർപ്പാപ്പ ഊന്നിപ്പറഞ്ഞു. പ്രാർത്ഥന അത്യന്താപേക്ഷിതമാണ്, പ്രത്യേകിച്ച് ആരാധന; കാരണം കർത്താവിന്റെ സാന്നിധ്യത്തിൽ ആയിരിക്കുക എന്നതാണ് സുവിശേഷീകരണത്തോടുള്ള അഭിരുചിയും അഭിനിവേശവും കണ്ടെത്താനുള്ള ഏക മാർഗം.
കൗതുകകരമെന്നു പറയട്ടെ, ആരാധനയുടെ പ്രാർത്ഥന ഇപ്പോൾ നഷ്ടപ്പെട്ടു. പുരോഹിതന്മാർ, ബിഷപ്പുമാർ, സമർപ്പിതരായ പുരുഷന്മാരും സ്ത്രീകളും, സാധാരണക്കാരും അത് വീണ്ടെടുക്കേണ്ടത് അത്യന്തപോഷിതമാണ്. കർത്താവിന്റെ മുമ്പിൽ എല്ലാവരും നിശബ്ദത പാലിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. കൽക്കട്ടയിലെ വിശുദ്ധ തെരേസയുടെ മാതൃക പിന്തുടരാൻ മാർപ്പാപ്പ ആവശ്യപ്പെട്ടു. ജീവിതത്തിൽ പല കാര്യങ്ങളിലും ഏർപ്പെട്ടിരുന്നിട്ടും വിശ്വാസം മങ്ങുമോ എന്ന് ചിന്തിച്ച സമയങ്ങളിൽ പോലും ആരാധന ഉപേക്ഷിക്കുന്നില്ല.
17-ാം നൂറ്റാണ്ടിലെ മറ്റൊരു ജെസ്യൂട്ട് പോർച്ചുഗീസ് മിഷനറിയായിരുന്ന സെന്റ് ജോൺ ബ്രിട്ടോയുടെ ഉദാഹരണം മാർപ്പാപ്പ ഉദ്ധരിച്ചു. അദ്ദേഹം ഇന്ത്യയിൽ പോയി സുവിശേഷ പ്രഘോഷണത്തിനായി പ്രാദേശിക ജനതയുടെ ഭാഷയും ആചാരങ്ങളും പഠിച്ചു. ഈ ദിവസങ്ങളിൽ നിങ്ങളും വലകൾ താഴ്ത്താനും എല്ലാവരുമായി സംഭാഷണം നടത്താനും സുവിശേഷ സന്ദേശം സ്വീകരിക്കാനും വിളിക്കപ്പെട്ടിരിക്കുന്നെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.
അജപാലന പരിപാലനം വാഗ്ദാനം ചെയ്യുന്നതിൽ ഒരുമിച്ച് പ്രവർത്തിക്കാൻ തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയും പാപ്പ ഊന്നിപ്പറഞ്ഞു. തങ്ങളുടെ ശുശ്രൂഷയെ ഒരിക്കലും ഒരു സ്വകാര്യ സ്വത്തായി കണക്കാക്കരുതെന്നും സഭയുടെ സഹകരണ ദൗത്യത്തിന്റെ ഭാഗമായിട്ടു കാണണമെന്നും മാർപ്പാപ്പ അഭ്യർത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.