നാമജപയാത്ര: ആയിരത്തിലധികം പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

നാമജപയാത്ര: ആയിരത്തിലധികം പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നടത്തിയ വിവാദ പരാമര്‍ത്തിനെതിരെ ഗണപതി ക്ഷേത്രങ്ങളിലേയ്ക്ക് എന്‍എസ്എസ് നടത്തിയ നാമജപ യാത്രയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് കേസില്‍ ഒന്നാം പ്രതി. ആയിരത്തിലധികം പേര്‍ക്കെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഫോര്‍ട്ട് പൊലീസും കേസെടുത്തിട്ടുണ്ട്.

പൊലീസ് നിര്‍ദേശം ലംഘിച്ച് അന്യായമായി സംഘം ചേര്‍ന്നു, മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിച്ചു, കാല്‍നടയാത്രക്കാര്‍ക്കും വാഹന ഗതാഗതത്തിനും തടസമുണ്ടാക്കി എന്നീ കാര്യങ്ങളാണ് എഫ്‌ഐആറില്‍ പറയുന്നത്. അതേസമയം കേസിനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്തുവന്നു. ഇങ്ങനെയാണെങ്കില്‍ മുഴുവന്‍ വിശ്വാസികള്‍ക്കെതിരായും കേസ് എടുക്കേണ്ടി വരുമെന്ന് സുകുമാരന്‍ നായര്‍ പ്രതികരിച്ചു. വിശ്വാസ പ്രശ്നത്തിലെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേസെടുത്തതില്‍ എന്‍എസ്എസ്‌വൈസ് പ്രസിഡന്റ് സംഗീത് കുമാറും പ്രതികരിച്ചു. ജാഥ നടത്തുമെന്ന് അറിയിച്ചുകൊണ്ട് കന്റോണ്‍മെന്റ് സ്റ്റേഷന്‍, ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍, ഡിജിപി എന്നിവര്‍ക്ക് ഇമെയില്‍ അയച്ചിരുന്നുവെന്നും ജാഥ നടത്തേണ്ടെന്ന് ആരും പറഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നില്ല. എത്ര പേര്‍ ഉണ്ടാകുമെന്ന് ചോദിച്ചു. അതിനുള്ള മറുപടിയും നല്‍കി. നിയമം അതിന്റെ വഴിയ്ക്ക് തന്നെ പോകട്ടെയെന്നും നിയമത്തിന്റെ വഴിയിലൂടെ തന്നെ കേസിനെ നേരിടുമെന്നും സംഗീത് കുമാര്‍ പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.