ഇന്ത്യയില്‍ ആയുര്‍വേദ ചികിത്സയ്ക്കായി എത്തുന്നവര്‍ക്ക് പ്രത്യേക വിസ; തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയില്‍ ആയുര്‍വേദ ചികിത്സയ്ക്കായി എത്തുന്നവര്‍ക്ക് പ്രത്യേക വിസ; തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ആയുര്‍വേദ ചികിത്സയ്ക്കായി ഇന്ത്യയില്‍ എത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍. ആയുര്‍വേദ ചികിത്സയ്ക്ക് രാജ്യത്ത് എത്തുന്നവര്‍ക്ക് പ്രത്യേക വിസ അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി വിസ നല്‍കുന്ന വിവിധ ഭാഗങ്ങളിലേക്ക് 'ആയുഷ് വിസ' എന്ന കാറ്റഗറി പുതുതായി ചേര്‍ത്തു. ഇന്ത്യന്‍ മെഡിസിന്‍ സംവിധാനങ്ങളുടെ ചികിത്സ തേടുന്ന വിദേശ പൗരന്മാര്‍ക്ക് മാത്രമായി അനുവദിക്കുന്നതാണ് ആയുഷ് വിസ.

ആയുര്‍വേദം, യോഗ, മറ്റ് പരമ്പരാഗത ചികിത്സാ രീതി, പരമ്പരാഗത രീതിയിലുള്ള ആരോഗ്യ പരിപാലനം തുടങ്ങിയവയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ ആയുഷ് വിസയുടെ സേവനം പ്രയോജനപ്പെടുത്താം. ആയുഷ് വിസ സംവിധാനം ഏര്‍പ്പെടുത്തുന്നതിലൂടെ കേരളത്തിനും വലിയ നേട്ടം കൈവരിക്കാന്‍ കഴിയും.

അറബ്, യൂറോപ്യന്‍, റഷ്യന്‍, ഉക്രെയ്ന്‍, ഉസ്‌ബെകിസ്ഥാന്‍, ഖസാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും നിരവധി ആളുകളാണ് ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് എത്തുന്നത്. പുതിയ ആയുഷ് വിസ പ്രാബല്യത്തിലാകുന്നതോടെ വിനോദസഞ്ചാരികളുടെ എണ്ണം വീണ്ടും വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.