യുഎഇയും അർജന്റീനയും ഉഭയകക്ഷി ബന്ധം ശക്തമാക്കും

യുഎഇയും അർജന്റീനയും ഉഭയകക്ഷി ബന്ധം ശക്തമാക്കും

ദുബായ്: യുഎഇയും അർജന്റീനയും ഉഭയകക്ഷി ബന്ധം ശക്തമാക്കും. യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ അർജന്റീനിയൻ വിദേശകാര്യ മന്ത്രി സാന്റിയാഗോ ആൻഡ്രേസ് കഫീറോയുമായാണ് ഉഭയകക്ഷി ബന്ധവും, പരസ്പര സഹകരണവും ചർച്ച ചെയ്തത്. ഇരു രാജ്യങ്ങളും തങ്ങളുടെ പരസ്പര താൽപ്പര്യങ്ങൾക്കായി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളെ കുറിച്ച് ചർച്ച നടത്തി.

ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാന്റെ വേർപാടിൽ മന്ത്രി കഫീറോ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്ന യഥാർത്ഥ വികാരങ്ങളെ ഷെയ്ഖ് അബ്ദുള്ള അഭിനന്ദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.