സിഡ്‌നി: മുന്‍ ഓസ്ട്രേലിയന്‍ ഇതിഹാസ പേസര്‍ ഗ്ലെന്‍ മഗ്രാത്ത് ഈ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള മികച്ച നാല് ടീമുകളെ വെളിപ്പെടുത്തി. ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാന്‍ എന്നിവരാണ് ആ ടീമുകള്‍.
ഐസിസി ലോകകപ്പ് ഈ ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ ഇന്ത്യയിലാണ് നടക്കുക. 10 ടീമുകള്‍ ലോകകപ്പിന്റെ ഭാഗമാകും. ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് നവംബര്‍ 19 ന് അവസാനിക്കും. ഒക്ടോബര്‍ എട്ടിന് ചെന്നൈയില്‍ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം.
താന്‍ ഓസ്ട്രേലിയയെ ആ നാലില്‍ ഉള്‍പ്പെടുത്തിയതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും ഇന്ത്യ, ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍ എന്നീ ടീമുകള്‍ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആതിഥേയരെന്ന നിലയില്‍ 2011 ല്‍ സ്വന്തം മണ്ണില്‍ ടൂര്‍ണമെന്റ് നേടിയ ടീമാണ് ഇന്ത്യ. 1992ലാണ് പാക്കിസ്ഥാന്‍ തങ്ങളുടെ ആദ്യത്തെ ഏകദിന ലോകകപ്പ് കിരീടം നേടിയിരുന്നു. 1999, 2003, 2007 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ഏകദിന ലോകകപ്പ് കിരീടങ്ങള്‍ നേടി ആധിപത്യമുള്ള ഓസ്ട്രേലിയ ടീമിന്റെ ഭാഗമായിരുന്നു ഗ്ലെന്‍ മഗ്രാത്ത്. ഐസിസി ഏകദിന ലോകകപ്പ് ടൂര്‍ണമെന്റില്‍ 39 മത്സരങ്ങളില്‍ നിന്ന് 71 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട് മഗ്രാത്ത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.