ചെളിയില്‍ തല കുമ്പിട്ടിരുത്തി എന്‍സിസി കേഡറ്റുമാര്‍ക്ക് ക്രൂര മര്‍ദ്ദനം; സംഭവം അന്വേഷിക്കാന്‍ പ്രത്യേക പാനല്‍

ചെളിയില്‍ തല കുമ്പിട്ടിരുത്തി എന്‍സിസി കേഡറ്റുമാര്‍ക്ക് ക്രൂര മര്‍ദ്ദനം; സംഭവം അന്വേഷിക്കാന്‍ പ്രത്യേക പാനല്‍

മുംബൈ: ജോഷി ബേഡേക്കര്‍ കോളജ് കാമ്പസില്‍ നാഷണല്‍ കേഡറ്റ് കോര്‍പ്സ് (എന്‍സിസി) എന്‍സിസി കേഡറ്റുമാരെ മര്‍ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുംബൈ സര്‍വകലാശാല മൂന്നംഗ സമിതിക്ക് രൂപം നല്‍കി.

താനെ കോളജില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് വ്യത്യസ്ത പരാതി കത്തുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് മുംബൈ സര്‍വകലാശാല വിഷയം പരിശോധിക്കാന്‍ കമ്മിറ്റി രൂപീകരിച്ചത്. ബാന്ദ്രയിലെ ചേത്ന സ്‌കൂള്‍ മേധാവി പ്രഫ.മോഹന്‍ ജോഷി, വിലെപാര്‍ലെയിലെ ദഹനുകര്‍ സ്‌കൂള്‍ മേധാവി ഡോ.ദ്യാനേശ്വര് ഡോക്ക്, ഉല്ലാസ്നഗറിലെ ജെ വാതുമുല്‍ സാധുബെല്ല സ്‌കൂള്‍ മേധാവി ഡോ.വസന്ത് മാലി എന്നിവര്‍ കൗണ്‍സിലില്‍ ഉള്‍പ്പെടും.

പരിശീലനത്തിനിടയില്‍ മനുഷ്യത്വ രഹിതമായ രീതിയില്‍ സഹപാഠികളെ തല്ലിച്ചതയ്ക്കുന്ന എന്‍സിസി മുറയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മുതിര്‍ന്ന എന്‍സിസി കേഡറ്റ് എട്ട് പേരെയാണ് മഴയത്ത് ചെളിയില്‍ തല കുമ്പിട്ടിരുത്തി പൊതിരെ തല്ലിയത്. മര്‍ദ്ദനം താങ്ങാനാവാതെ വിദ്യാര്‍ത്ഥികള്‍ ചെളിവെള്ളത്തില്‍ നിലത്തേക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. കൈകള്‍ പിന്നിലേക്ക് കെട്ടിയാണ് വിദ്യാര്‍ത്ഥികളെ ചെളി വെള്ളത്തില്‍ മുട്ടിലിരുത്തിയിരിക്കുന്നത്. കോളജിലെ മറ്റൊരു വിദ്യാര്‍ത്ഥി പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം ചര്‍ച്ചയായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.