ദുബായ്: രാജ്യത്തെ 18 മുതൽ 70 വയസു വരെയുള്ളവർക്ക് ലഭ്യമാകുന്ന വ്യക്തിഗത ഇൻഷുറൻസ് പോളിസിയാണ് പ്രധാന മന്ത്രി സുരക്ഷാ ബീമാ യോജന. എസ് ബി വൈ ഇൻഷൂറൻസ് മേഖലയിൽ വരുന്ന ഒരു സാമൂഹ്യ സുരക്ഷ പദ്ധതിയാണിത്. 20 വർഷങ്ങൾക്ക് മുൻപ് 2003 ലാണ് കേന്ദ്ര സർക്കാർ പദ്ധതി ആരംഭിച്ചത്.
വിവിധ ഇൻഷുറൻസ് കമ്പനികളുമായി സഹകരിച്ചാണ് പ്രവാസി ഭാരതീയ ബീമാ യോജന പദ്ധതി രൂപീകരിച്ചിരിക്കുന്നത്. കുറഞ്ഞ പ്രീമിയവും കൂടുതൽ ആനുകൂല്യങ്ങളും എന്നതാണ് പ്രവാസി ഭാരതീയ ബീമാ യോജന പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. നേരത്തെ ഇത് ഇ സി ആർ കാറ്റഗറിയിൽപ്പെട്ടവർക്ക് മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാൽ ഇപ്പോൾ ഇ സി എൻ ആർ വിഭാഗത്തിൽപ്പെട്ട മുഴുവൻ തൊഴിലാളികളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ട് വർഷത്തേക്ക് 275 രൂപയും മൂന്ന് വർഷത്തേക്ക് 375 രൂപയും ഒപ്പം ജി എസ് ടിയും ആണ് ഇൻഷുറൻസ് പ്രീമിയം തുക. പ്രവാസികൾക്ക് ഓൺലൈൻ ആയി പദ്ധതിയിൽ ചേരാവുന്നതാണ്. ഇതിൽ അംഗമായ വ്യക്തിക്ക് എന്തേലും അപകടം മൂലം മരണം സംഭവിക്കുകയോ അല്ലേൽ അംഗവൈകല്യം ഉണ്ടാവുകയോ ചെയ്താൽ കുടുംബത്തിനു രണ്ടു ലക്ഷം രൂപ ലഭിക്കും.
പദ്ധതിയുടെ സവിശേഷതകൾ
18 വയസ്സ് മുതൽ 70 വയസ്സ് വരെ ഇൻഷുറൻസ് പരിരക്ഷ.
സ്വാഭാവിക മരണത്തിന് ഇൻഷുറന്സ് പരിരക്ഷ ഉണ്ടായിരിക്കുന്നതല്ല.
അപകട മരണത്തിനും പൂർണ്ണ അംഗവൈകല്യത്തിനും രണ്ട് ലക്ഷം രൂപ വരെ പരിരക്ഷ.
ഭാഗിക അംഗവൈകല്യത്തിനു ഒരു ലക്ഷം രൂപ വരെ പരിരക്ഷ.
12 രൂപ വാർഷിക പ്രീമിയം.
ഒരു വർഷത്തേക്ക് രണ്ട് ലക്ഷത്തിൻറെ ഇന്ഷുറന്സ് പരിരക്ഷ.
ഇൻഷുറൻസുള്ള വ്യക്തി അപകടത്തിൽ മരിച്ചാൽ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപയാണ് ലഭിക്കുക. അപകടത്തിൽ കണ്ണുകൾ, കൈകാലുകൾ എന്നിവ നഷ്ടപെട്ടാലും 2 ലക്ഷം രൂപ ലഭിക്കും. ഒരു കണ്ണിനും കൈകാലുകൾക്ക് ഭാഗികമായ നഷ്ടമോ സംഭവിച്ചാൽ ഒരു ലക്ഷം രൂപയും ലഭിക്കും.
എങ്ങിനെ അപേക്ഷിക്കാം
പ്രധാൻ മന്ത്രി സുരക്ഷാ ബീമാ യോജന വരിക്കാരാകുന്നതിന് ബാങ്കിനേയോ ഇൻഷുറൻസ് കമ്പനിയെയോ സമീപിക്കാം. പ്രധാന ബാങ്കുകൾ എല്ലാം ഇന്റർനെറ്റ് ബാങ്കിങ് വഴി പോളിസി എടുക്കാൻ വരിക്കാരെ അനുവദിക്കും. അതിന് പുറമെ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ വഴി ബാങ്കുകളടേയും ഇൻഷുറൻസ് കമ്പനികളുടേയും ടോൾ ഫ്രീ നമ്പറുകളിലേക്ക് സന്ദേശം അയയ്ക്കാനും കഴിയും.
ഓൺലൈനായി എങ്ങിനെ അപേക്ഷിക്കാം
ഒന്നാം ഘട്ടം - ഇന്റർനെറ്റ് ബാങ്കിങ്ങ് അക്കൗണ്ട് ലോഗ് ഇൻ ചെയ്യുക
ഘട്ടം രണ്ട് - ഇൻഷുറൻസ് ക്ലിക്ക് ചെയ്യുക
ഘട്ടം മൂന്ന് - പ്രീമിയം തുക അടയ്‌ക്കുന്നതിന് ഉപയോഗിക്കേണ്ട അക്കൗണ്ട് കണ്ടെത്തുക.
ഘട്ടം നാല് - വിശദവിവരങ്ങൾ പരിശോധിക്കുക കൺഫേം ചെയ്യുക.
എസ് എം എസ് വഴി എങ്ങിനെ പോളിസിക്ക് അപേക്ഷിക്കാം
ഘട്ടം ഒന്ന് - ഔദ്യോഗികമായ രജിസ്റ്റർ ചെയ്തിരിക്കുന്ന ഫോണിൽ നിന്നും ബാങ്കിന്റെ ടോൾ ഫ്രീ നമ്പറിലേക്ക് സന്ദേശം അയക്കുന്നതിലൂടെ രജിസ്ട്രേഷൻ നടത്താൻ സാധിക്കും.
ഘട്ടം 2 - മറുപടി സന്ദേശമായി PMSBY Y എന്ന് എസ്എംഎസ് അയക്കുക.
ഘട്ടം 3 - റസിപ്റ്റ് അംഗീകരിച്ചുവെന്ന സന്ദേശം ലഭിക്കും.
ഘട്ടം 4 - സെവിങ്ങ്സ് അക്കൗണ്ടിൽ നിന്നുള്ള വിവരങ്ങൾ ബാങ്ക് പിന്നീട് ഇൻഷുറൻസ് കമ്പനിക്ക് നൽകും
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.