ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം കൈവിട്ട് ഇന്ത്യയുടെ എച്ച്.എസ് പ്രണോയ്

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം കൈവിട്ട് ഇന്ത്യയുടെ എച്ച്.എസ് പ്രണോയ്

സിഡ്‌നി: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ കിരീടം കൈവിട്ട് ഇന്ത്യയുടെ എച്ച്.എസ് പ്രണോയ്. ഫൈനലില്‍ ചൈനയുടെ വെങ് ഹോങ് യാങ്ങിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് തോറ്റത്. 21-9, 23-21,22-20 എന്ന സ്‌കോറിനാണ് വെങ് യാങ് കിരീടം ചൂടിയത്. സിഡ്നിയിലെ സ്റ്റേറ്റ് സ്പോര്‍ട്സ് സെന്ററിലായിരുന്നു മത്സരം.

സീസണിലെ രണ്ടാം കിരീടം ലക്ഷ്യമിട്ടായിരുന്നു ഇന്ത്യന്‍ താരം ഇറങ്ങിയത്. എന്നാല്‍,
ആദ്യ ഗെയിം കൈവിട്ട പ്രണോയ് രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചുവന്നെങ്കിലും യാങിനോട് പരാജയം ഏറ്റു പറയുകയായിരുന്നു.

ഇതിനു മുമ്പ് ഇരുവരും തമ്മില്‍ കഴിഞ്ഞ മെയില്‍ മലേഷ്യന്‍ മാസ്റ്റേഴ്സ് ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ലോക ഒമ്പതാം റാങ്കുകാരനായ പ്രണോയിക്കായിരുന്നു വിജയം. ലോക റാങ്കിങില്‍ 24-ാം സ്ഥാനമാണ് വെങിനുള്ളത്.

ഇന്ത്യയുടെ തന്നെ 21 കാരനായ പ്രിയാന്‍ഷു രജാവത്തിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പ്രണോയി ഫൈനലില്‍ പ്രവേശിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.