ട്രെയിന്‍ പാളംതെറ്റി അപകടം: പാകിസ്ഥാനില്‍ 30 മരണം; 80ലധികം പേര്‍ക്ക് പരിക്ക്

ട്രെയിന്‍ പാളംതെറ്റി അപകടം: പാകിസ്ഥാനില്‍ 30 മരണം; 80ലധികം പേര്‍ക്ക് പരിക്ക്

കറാച്ചി: പാകിസ്ഥാനില്‍ ട്രെയിന്‍ പാളം തെറ്റി 30 പേര്‍ മരിച്ചു. 80ലധികം പേര്‍ക്ക് പരിക്കേറ്റു. കറാച്ചിയില്‍ നിന്ന് ഹവേലിയനിലേക്ക് പോവുകയായിരുന്ന ഹസാര എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. സിന്ധ് പ്രവിശ്യയില്‍ കറാച്ചി നഗരത്തില്‍ നിന്ന് 275 കിലോമീറ്റര്‍ അകലെയുള്ള നവാബ്ഷാ ജില്ലയിലെ സഹാറ റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകടം.

നവാബ്ഷായിലെയും സിന്ധ് പ്രവിശ്യയിലെ മറ്റ് ജില്ലകളിലെയും ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ബോഗികള്‍ക്കിടെ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പാളം തെറ്റാനുള്ള കാരണം വ്യക്തമല്ല. സാങ്കേതിക തകരാറാകാം കാരണമെന്നും അതല്ല മറ്റെന്തെങ്കിലും കാരണം തള്ളാനാകില്ലെന്നും ഫെഡറല്‍ റെയില്‍വേ മന്ത്രി ഖവാജ സാദ് റഫീക്ക് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ട്രെയിനിന്റെ പത്ത് ബോഗികള്‍ പാളത്തില്‍ നിന്ന് തെന്നിമാറി. അപകട സമയം ട്രെയിന്‍ സാധാരണ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്. 17 ബോഗികളുള്ള ഹസാര എക്‌സ്പ്രസിന് 1,022 യാത്രക്കാരെയാണ് ഉള്‍ക്കൊള്ളാനാകുന്നത്. എന്നാല്‍ ഇതിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അപകടത്തെത്തുടര്‍ന്ന് സിന്ധിലെ ഉള്‍പ്രദേശങ്ങളിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ താത്കാലികമായി നിറുത്തിവച്ചു. 2021 ല്‍ സിന്ധ് പ്രവിശ്യയില്‍ രണ്ട് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 65 പേര്‍ കൊല്ലപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.