റിയാദ്: ദുബായ് ലോക ടൂറിസത്തിന്റെ ശ്രദ്ധ കേന്ദമായി മറിയതോടെ സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോർഡ് വർധനവ്. 2023-ലെ ആദ്യ ആറ് മാസങ്ങളിൽ 8.55 ദശലക്ഷം അന്തർദ്ദേശീയ സന്ദർശകരാണ് ദുബായില്‍ എത്തിയത്. കോവിഡിന് മുമ്പ് 2019 ല്‍ ഇത് 8.36 ദശലക്ഷമായിരുന്നു. ദുബായിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം ആണ് കണക്ക് പുറത്തു വിട്ടത്.
2023 ലെ ആദ്യ പകുതിയിലെ വിദേശ സന്ദർശകരുടെ എണ്ണം ദുബായിലെ എക്കാലത്തേയും കൂടിയതാണെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ശരാശരി ഹോട്ടൽ ബുക്കിങ് 78 ശതമാനമാണ്. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. മറ്റ് പട്ടണങ്ങളൊന്നും ഈ നിരക്കിന് അടുത്തെങ്ങുമില്ല.
വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലെ ഈ റെക്കോർഡ് വർധനവ്, കോവിഡിന് ശേഷം ആഗോളതലത്തിൽ അതിവേഗം വീണ്ടെടുക്കുന്ന ലക്ഷ്യ സ്ഥാനമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം വീണ്ടും ഉറപ്പിക്കുകയാണ്. കൂടാതെ ഈ വർഷം അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ വരവ് 80-95 ശതമാനം വരെ എത്തുമെന്ന് യുഎൻ വേൾഡ് ട്രേഡ് ഓർഗനൈസേഷൻ പ്രവചിച്ചിരുന്നു. ഇതിനേക്കാള്‍ വലിയ വർധനവാണ് നിലവില്‍ തന്നെയുണ്ടായിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.