മെൽബൺ: കഴിഞ്ഞ ദിവസം രാത്രി മെൽബണിൽ ആകാശത്ത് ഉൽക്കയെക്കാൾ പ്രകാശം പരത്തുന്ന വസ്തു കണ്ടതിന്റെ ഞെട്ടലിലാണ് ഓസ്ട്രേലിയക്കാർ. മെൽബണിന്റെ വടക്കു പടിഞ്ഞാറൻ ഭാഗത്ത് ഇന്നലെ രാത്രിയാണ് അതി തീവ്രപ്രകാശമുള്ള വസ്തു കണ്ടത്. നിരവധി ആളുകൾ ഇത് കാണുകയും ചിത്രങ്ങളും വീഡിയോകളും പകർത്തി ഷെയർ ചെയ്യുകയും ചെയ്തു. പിന്നാലെ ഇത് സംബന്ധിച്ചുള്ള ഊഹാപോഹങ്ങൾ പരക്കെ ഉണ്ടായി. ഉൽക്ക അന്തരീക്ഷത്തിൽ പതിച്ചതാണെന്ന തരത്തിൽ വ്യാപക പ്രചരണമുണ്ടായിരുന്നു. പിന്നീട്
ബഹിരാകാശ അവശിഷ്ടങ്ങളാണെന്ന സ്ഥീരീകരണത്തിലേക്ക് എത്തുകയായിരുന്നു.
ബഹിരാകാശ അവശിഷ്ടങ്ങൾ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നത് മൂലമാണ് തീജ്വാലകൾ ആകാശത്ത് കാണപ്പെട്ടതെന്ന് ജ്യോതിശാസ്ത്രജ്ഞർ വിലയിരുത്തി. വസ്തു ആകാശത്ത് പരന്നു കിടക്കുമ്പോൾ ഉണ്ടാകുന്ന നിറങ്ങൾ സൂചിപ്പിക്കുന്നത് മനുഷ്യനിർമ്മിത വസ്തുവാണെന്ന് സ്വിൻബേൺ യൂണിവേഴ്‌സിറ്റിയിലെ ജ്യോതിശാസ്ത്രജ്ഞനായ അലൻ ഡഫി പറഞ്ഞു,
ആ വസ്തു വളരെ വലുതാണ്, അത് വളരെ വേഗത്തിൽ സഞ്ചരിക്കുന്നതായി പ്രൊഫസർ ഡഫി എബിസി പറഞ്ഞു.
ഇത് സെക്കൻഡിൽ ഏഴ് കിലോമീറ്റർ വേഗതയിൽ ഭ്രമണപഥത്തിൽ നിന്ന് താഴേക്ക് വരുന്നു. വസ്തു നിലത്ത് എത്തുന്നതിന് മുമ്പ് കത്തിയമർന്നിരിക്കാനാണ് സാധ്യതയെന്ന് പ്രൊഫസർ ഡഫി പറഞ്ഞു. ഇത്രയും കാലം അത് വളരെ തിളക്കത്തോടെ കത്തിക്കൊണ്ടിരിക്കുകയായിരുന്നു, തുടക്കത്തിൽ വസ്തുവിന് രണ്ട് ടൺ ഭാരമുണ്ടായിരുന്നതായി കണക്കാക്കുന്നെന്ന് അദ്ദേഹം പറഞ്ഞു
ആകാശത്തിൽ കണ്ട വസ്തു എന്താണെന്ന് ആദ്യം അറിയില്ലായിരുന്നു. നാവിഗേഷൻ സാറ്റലൈറ്റ് വിക്ഷേപിക്കാൻ അടുത്തിടെ ഉപയോഗിച്ച റഷ്യൻ റോക്കറ്റിന്റെ ഭാഗമായിരിക്കാം ഈ വസ്തു എന്ന് ജ്യോതിശാസ്ത്രജ്ഞൻ മാർട്ടിൻ ജോർജ് പറഞ്ഞു. വസ്തുവിന്റെ ഇപ്പോഴത്തെ പാത ശരിയായ ദിശയിലാണെന്ന് തോന്നുന്നു. ആളുകൾ ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോകൾ ആ വസ്തുതയെ ഊട്ടിയുറപ്പിക്കുന്നതാണെന്ന് ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസി അറിയിച്ചു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26