കേരള സര്‍വകലാശാലക്ക് കീഴില്‍ പുതിയ കോളജിനും കോഴ്സിനും അപേക്ഷ ക്ഷണിച്ചു

കേരള സര്‍വകലാശാലക്ക് കീഴില്‍ പുതിയ  കോളജിനും കോഴ്സിനും അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശാലക്ക് കീഴില്‍ 2024-25 അധ്യയനവര്‍ഷത്തില്‍ പുതിയ കോളജ്, പുതിയ കോഴ്സ്, നിലവിലുള്ള കോഴ്സുകളില്‍ സീറ്റ് വര്‍ദ്ധനവ്, അധിക ബാച്ച് എന്നിവക്കുള്ള അപേക്ഷ ക്ഷണിച്ചു കൊണ്ട് കേരള സര്‍വകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കേരള സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralauniversity.ac.in ലെ അഫിലിയേഷന്‍ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം പ്രസ്തുത അപേക്ഷയുടെ പ്രിന്റ്് ഔട്ട് അനുബന്ധ രേഖകളുടെ പകര്‍പ്പ് സഹിതം സര്‍വകലാശാല ഓഫീസില്‍ എത്തിക്കേണ്ടതാണ്. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 31ാണ്.

ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷകളുടെ പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും സര്‍വകലാശാലയില്‍ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ ഏഴാണ്. വിജ്ഞാപനവും അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങളും അഫിലിയേഷന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്. അപേക്ഷക്കുള്ള ഫീസ് അഫിലിയേഷന്‍ പോര്‍ട്ടലിലൂടെ അടയ്ക്കണം.

അപേക്ഷകളുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും രജിസ്ട്രാര്‍, കേരള സര്‍വകലാശാല, സെനറ്റ് ഹൗസ് ക്യാമ്പസ്, പാളയം, തിരുവനന്തപുരം 695 034 എന്ന മേല്‍വിലാസത്തില്‍ അടുത്ത ഏഴിനകം ലഭിക്കത്തക്ക രീതിയില്‍ അയക്കേണ്ടതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.