മണിപ്പൂര്‍ കലാപം; കത്തോലിക്ക കോണ്‍ഗ്രസ് സൗത്ത് ഓസ്‌ട്രേലിയ പ്രതിഷേധിച്ചു

മണിപ്പൂര്‍ കലാപം; കത്തോലിക്ക കോണ്‍ഗ്രസ് സൗത്ത് ഓസ്‌ട്രേലിയ പ്രതിഷേധിച്ചു

അഡലെയ്ഡ്: ക്രൈസ്തവര്‍ക്കെതിരെ മണിപ്പൂരില്‍ നടക്കുന്ന അതിക്രമങ്ങളില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഓസ്‌ട്രേലിയ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി. കത്തോലിക്ക കോണ്‍ഗ്രസ് സൗത്ത് ഓസ്‌ട്രേലിയ യൂണിറ്റ് ഡയറക്ടര്‍ ഫാ. സിബി പുളിക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മെല്‍ബണ്‍ രൂപത ഡയറക്ടര്‍ ഫാ. ജോണ്‍ പുതുവ പ്രസംഗിച്ചു.

സെക്രട്ടറി ഷാജു മാത്യു അവതരിപ്പിച്ച പ്രമേയത്തില്‍ മണിപ്പൂരില്‍ നടക്കുന്ന എല്ലാ അതിക്രമങ്ങളെയും കത്തോലിക്ക കോണ്‍ഗ്രസ് ശക്തമായി അപലപിക്കുകയും പീഡിപ്പിക്കപ്പെടുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

അക്രമങ്ങള്‍ എത്രയും പെട്ടെന്ന് അവസാനപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ശക്തമായ നടപടികള്‍ സ്വീകരിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

കലാപത്തിന് ഇരയായവര്‍ക്ക് നഷ്ട പരിഹാരവും പുനരധിവാസവും സുരക്ഷയും നല്‍കണമെന്നും അക്രമികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുന്നതോടൊപ്പം ആക്രമണങ്ങള്‍ വീണ്ടും ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് ജോസഫ് ജോബി അബ്രഹാം സ്വാഗതവും തോമസ് ആന്റണി നന്ദിയും പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26