'ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണം': ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

'ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണം': ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: വിവാദത്തെ തുടര്‍ന്ന് ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി.

പുരസ്‌കാര നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന വിവാദത്തെ തുടര്‍ന്ന് 'ആകാശത്തിന് താഴെ' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ലിജീഷ് മുല്ലേഴത്ത് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

പുരസ്‌കാര നിര്‍ണയം റദ്ദാക്കണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. സര്‍ക്കാരിന്റെ മറുപടി ലഭിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് ബസന്ത് ബാലാജി വ്യക്തമാക്കി. സാംസ്‌കാരിക വകുപ്പ് ഡയറക്ടറെ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദേശിച്ചു.

നേരത്തേ, തന്റെ 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ചിത്രത്തിന് അവാര്‍ഡ് ലഭിക്കാതിരിക്കാന്‍ അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന് ആരോപിച്ച് സംവിധായകന്‍ വിനയന്‍ രംഗത്തെത്തിയിരുന്നു. ചില ജൂറി അംഗങ്ങളെ ഉദ്ദരിച്ചായിരുന്നു വിനയന്റെ ആരോപണം.

ഇത് സംബന്ധിച്ച് വിനയന്‍ സര്‍ക്കാരിന് പരാതിയും നല്‍കിയിരുന്നു. എന്നാല്‍, പുരസ്‌കാരം ലഭിച്ചവരും കലാകാരന്മാരാണെന്നും അവാര്‍ഡ് സ്റ്റേ ചെയ്യാന്‍ കോടതിയെ സമീപിക്കില്ലെന്നും അദേഹം വ്യക്തമാക്കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.