'എല്ലാം പാര്‍ട്ടി കോടതി തീരുമാനിക്കുന്നു'; കുട്ടനാട് എംഎല്‍എയ്ക്ക് എന്തെങ്കിലും പറ്റിയാല്‍ ആരാകും ഉത്തരവാദിയെന്ന് വി.ഡി സതീശന്‍

'എല്ലാം പാര്‍ട്ടി കോടതി തീരുമാനിക്കുന്നു'; കുട്ടനാട് എംഎല്‍എയ്ക്ക് എന്തെങ്കിലും പറ്റിയാല്‍ ആരാകും ഉത്തരവാദിയെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസിന്റെ വധഭീഷണി പരാതിയെ ഗൗരവമായി കാണുന്നില്ലെന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരാള്‍ ഒരു എംഎല്‍എയെ കൊല്ലും എന്ന് ഒരു വര്‍ഷം മുന്‍പ് ഭീഷണിപ്പെടുത്തിയ പരാതിയില്‍ ഒരു നടപടിയും ആയില്ല.

ഇടതുപക്ഷത്തിന്റെ എംഎല്‍എ ആയിട്ടും വേട്ടയാടുന്നു എന്നായിരുന്നു തോമസ് കെ. തോമസിന്റെ പരാതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ഇടതുപക്ഷ എംഎല്‍എക്ക് പോലും സംസ്ഥാനത്ത് രക്ഷയില്ല. കേരളത്തിലെ പൊലീസ് മുഖം നോക്കാതെ നടപടി എടുക്കും എന്ന മുഖ്യമന്ത്രിയുടെ വാദത്തെ ചോദ്യം ചെയുന്നു. എല്ലാം പാര്‍ട്ടി കോടതിയാണ് തീരുമാനിക്കുന്നത്. പാര്‍ട്ടി അന്വേഷണം മാത്രം നടക്കുന്നു. നാളെ കുട്ടനാട് എംഎല്‍എയ്ക്ക് എന്തെങ്കിലും പറ്റിയാല്‍ ആരാകും ഉത്തരവാദിയെന്നും അദ്ദേഹം ചോദിച്ചു.

അന്ന് അന്വേഷിച്ച എസ്പിക്ക് തന്നെയാണ് പുതിയ പരാതിയും കൈമാറിയത്. ഈ പൊലീസിനെ കുറിച്ചാണോ മുഖം നോക്കാതെ നടപടി എടുക്കും എന്ന് പറഞ്ഞത്. പിന്നെ എന്തിനാണ് പൊലീസെന്നും അദ്ദേഹം ചോദിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

അതേസമയം പൊലീസിനെ കുറിച്ച് പരാതി ഇല്ലെന്ന് തോമസ് കെ. തോമസ് പറഞ്ഞു. നല്ല രീതിയില്‍ കേസ് അന്വേഷിക്കുന്നുണ്ട്. പാര്‍ട്ടിയില്‍ പല പ്രശനങ്ങള്‍ ഉണ്ട്എംഎല്‍എ ആയതുകൊണ്ടാണ് ഡിജിപി ലെവല്‍ അന്വേഷണം ആഗ്രഹിച്ചത്. സ്വയം ആണ് ഡിജിപിക്ക് പരാതി കൊടുക്കാന്‍ തീരുമാനിച്ചത്. പൊലീസ് കൃത്യമായി അന്വേഷിക്കും എന്ന് വിശ്വാസമുണ്ടെന്നും തോമസ് കെ. തോമസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.