ന്യൂഡല്‍ഹി: ലോക്സഭയില്‍ അവിശ്വാസ പ്രമേയത്തില്‍ രണ്ടാം ദിവസത്തെ ചര്‍ച്ചയ്ക്ക് തുടക്കമിട്ട് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. എംപി സ്ഥാനം തിരിച്ച് നല്‍കിയതില്‍ നന്ദി പറഞ്ഞുകൊണ്ടാണ് രാഹുല്‍ ഗാന്ധി പ്രസംഗം ആരംഭിച്ചത്.
രാഹുല്‍ സംസാരിക്കുന്നതിനിടെ ഭരണപക്ഷ അംഗങ്ങള്‍ ബഹളം വെച്ചു. ഇന്ന് താന്‍ അദാനിയെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും പേടിക്കേണ്ടെന്നും രാഹുല്‍ ഗാന്ധി ബിജെപി അംഗങ്ങളെ പരിഹസിച്ചു.
''കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഞാന്‍ നടന്നു. ആളുകള്‍ ചോദിച്ചു, എന്തിനാണ് ഈ യാത്ര. ഇന്ത്യയെ അറിയാനും മനസിലാക്കാനുമായിരുന്നു ഭാരത് ജോഡോ യാത്ര. ഈ രാജ്യം എന്ന് പറയുന്നത് ജനങ്ങളുടെ ശബ്ദമാണ്, അവരുടെ വേദനകളാണ്. ആ ശബ്ദം കേള്‍ക്കണമെങ്കില്‍ അഹങ്കാരവും വെറുപ്പും ഒഴിവാക്കണം''- യാത്ര തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് താന്‍ മണിപ്പൂരിലേക്ക് പോയിരുന്നു. നമ്മുടെ പ്രധാനമന്ത്രി ഇതുവരെ മണിപ്പൂരില്‍ പോയിട്ടില്ല. അദ്ദേഹത്തെ സംബന്ധിച്ച് മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ല. മണിപ്പൂരിനെ നിങ്ങള്‍ രണ്ടായി വെട്ടിമുറിച്ചു. മണിപ്പൂരിനെ തകര്‍ത്തു. മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഞാന്‍ പോയി. സ്ത്രീകളോടും കുട്ടികളോടും സംസാരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.