ന്യൂഡല്‍ഹി: മണിപ്പൂരില്‍ സംഘര്‍ഷം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ബിരേന്‍ സിങിനെ മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂര്‍ കലാപത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഹൈക്കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശമാണ് കലാപത്തിന് കാരണമായത്. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തെക്കാള്‍ വേദന ബിജെപിക്കുണ്ട്. മണിപ്പൂരില്‍ ഇപ്പോള്‍ നടക്കുന്ന അക്രമ സംഭവങ്ങളെ ആരും ന്യായീകരിക്കില്ല.
മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്റെ ലക്ഷ്യം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്നതാണ്. ജനങ്ങളോ പാര്‍ലമെന്റോ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അവിശ്വസിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ നരേന്ദ്ര മോഡി അമ്പതിലേറെ തവണയാണ് നോര്‍ത്ത് ഈസ്റ്റ് സന്ദര്‍ശിച്ചത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. വടക്ക് കിഴക്കിന് വേണ്ടി പ്രതിപക്ഷം ഒന്നും ചെയ്തിട്ടില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.