ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ലോക്‌സഭയില്‍ മറുപടി പറയും. ഉച്ചയ്ക്ക് 12 ന് പ്രമേയത്തിന്‍മേല്‍ ചര്‍ച്ച പുനരാരംഭിക്കും. വൈകുന്നേരം നാലിനാണ് പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം.
കോണ്‍ഗ്രസില്‍ നിന്ന് ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍ എന്നിവരും പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് തൊട്ടുമുമ്പായി ലോക്സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും സംസാരിക്കും. മോഡിയുടെ മറുപടി കേള്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ലോക്സഭയിലുണ്ടാകും.
കോണ്‍ഗ്രസ് എംപി ഗൗരവ് ഗോഗോയി നല്‍കിയ അവിശ്വാസ പ്രമേയത്തിന്‍മേലാണ്് ചര്‍ച്ച നടന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന ഇന്ത്യ മുന്നണിയുടെ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തി. രണ്ടാം ദിനം ആക്രമണത്തിന് നേതൃത്വം നല്‍കിയത് രാഹുല്‍ ഗാന്ധിയായിരുന്നു.
മണിപ്പൂരിനും ഹരിയാനയ്ക്കും പുറമെ വിലക്കയറ്റം, തൊഴിലില്ലായ്മ, മോഡി-അദാനി കൂട്ടുകെട്ട്, ചൈനീസ് കടന്നുകയറ്റം, ഏക സിവില്‍ കോഡ് തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഉയര്‍ത്തിക്കൊണ്ട് വന്നു.
ഇന്നലെ അമിത് ഷാ രണ്ട് മണിക്കൂര്‍ സംസാരിച്ചെങ്കിലും മണിപ്പൂര്‍ മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നത് അടക്കമുള്ള വാദമാണ് ഉന്നയിച്ചത്. യു.പി.എ കാലത്തെ അഴിമതിയും മോഡി സ്തുതിയുമാണ് ലോക്‌സഭയില്‍ മുഴങ്ങിക്കേട്ടത്.
ജൂലായ് 20 ന് പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയ ശേഷം പ്രധാനമന്ത്രി ഇതുവരെ സഭയില്‍ ഹാജരായിട്ടില്ല. എന്നാല്‍ എല്ലാ ദിവസവും പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തുന്നുണ്ട്. ചര്‍ച്ച കേള്‍ക്കാതെ എങ്ങനെ മറുപടി പറയും എന്നാണ് മോഡിയോട് കോണ്‍ഗ്രസ് ചോദിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.