വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ വധഭീഷണി മുഴക്കിയ ആളെ എഫ്ബിഐ വെടിവെച്ചുകൊന്നു. പ്രസിഡന്റിന്റെ സന്ദർശനത്തിന് തൊട്ട് മുൻപാണ് സംഭവം. സാൾട്ട് ലേക്ക് സിറ്റിയുടെ ഭാഗമായ പ്രോവോ നഗരത്തിലെ വീട്ടിൽ വെച്ചാണ് ഇയാളെ വെടിവെച്ചു കൊന്നത്. അറസ്റ്റ് ചെയ്യാനും വീട് പരിശോധിക്കാനും ശ്രമിക്കുന്നതിനിടയിൽ കൊല്ലപ്പെടുകയായിരുന്നുവെന്ന് എഫ്ബിഐ അറിയിച്ചു. ഇയാളുടെ പേരുവിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
റോബർട്ട്സൺ എന്നയാളാണ് കൊല്ലപ്പെട്ടതെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ നൽകിയ പരാതിയിൽ പറയുന്നത്. സോഷ്യൽ മീഡിയ പോസ്റ്റുകളിലായിരുന്നു ഇയാൾ ബൈഡനെ തുടർച്ചയായി ഭീഷണിപ്പെടുത്തിയിരുന്നത്. 'ബൈഡൻ യൂട്ട നഗരത്തിലേക്ക് വരുന്നതായി കേൾക്കുന്നു, സ്നൈപ്പർ റൈഫിളിലെ പൊടി വൃത്തിയാക്കുന്നു, സ്വാഗതം ബഫൂൺ ഇൻ ചീഫ്' എന്നായിരുന്നു ഇയാളുടെ അവസാന പോസ്റ്റ്.
പരാതി പ്രകാരം റോബർട്ട്‌സൺ നിരവധി കേസുകളാണ് നേരിടുന്നത് പ്രസിഡന്റിനെതിരായ ഭീഷണി, ഫെഡറൽ നിയമ നിർവഹണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സ്വാധീനിക്കുക, തടസ്സപ്പെടുത്തുക, പ്രതികാരം ചെയ്യുക എന്നീ കുറ്റങ്ങൾ ഇയാൾക്കെതിരെ നിലവിലുണ്ട്.
ബൈഡനെ കൂടാതെ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും യുഎസ് അറ്റോർണി ജനറൽ മെറിക് ഗാർലന്റിനുമെതിരെയും ഇയാൾ ഭീഷണി മുഴക്കിയതായി പരാതിയിൽ പറയുന്നു. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ നീക്കം നടത്താൻ പോൺ താരത്തിന് പണം നൽകിയതുമായി ബന്ധപ്പെട്ട് മാൻഹാട്ടൻ ഡിസ്ട്രിക്ട് അറ്റോർണി ആൽവിൻ ബ്രാഗിനെയും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. സെമി ഓട്ടോമാറ്റിക് ഉൾപ്പെടെയുള്ള തന്റെ റൈഫിൾ ശേഖരത്തിന്റെ ചിത്രങ്ങളും ഇയാൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.