യുഎഇയിൽ ശനിയാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ ശനിയാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

അബുദാബി: യുഎഇയിൽ വീണ്ടും മഴ മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം. ശനിയാഴ്ചവരെ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ചൂട് ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് നൽകിയത്. മഴക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. ദുബൈ, ഫുജൈറ, ഷാർജ, അൽ ഐൻ എന്നീ എമിറേറ്റുകളിൾ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.

രാവിലെ മൂടൽ മഞ്ഞ് ശക്തമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ എമിറേറ്റുകളിലെ പൊലീസ് സേന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ശക്തമായ മഴയുളള സമയങ്ങളിൽ പരമാവധി യാത്ര ഒഴിവാക്കണമെന്നും പൊലീസ് നിർദേശിച്ചു. മൂടൽ മഞ്ഞിന്റെ പശ്ചാത്തലത്തിൽ ദൂരക്കാഴ്ച മറയാൻ സാധ്യതയുണ്ടെന്നും പൊലീസ് ഓർമിപ്പിക്കുന്നു.

മഴയുടെ തോത് വർദ്ധിപ്പിക്കുന്നതിനായി ജൂൺ മുതൽ ഇതുവരെ 22 ക്ലൗഡ് സീഡിംഗുകൾ കാലാവസ്ഥാ കേന്ദ്രം നടത്തി. എന്നാൽ രാജ്യത്ത് ശക്തമായ മഴ ലഭിക്കുന്നതിന് ഇത് മാത്രമല്ല കാരണമെന്നും മഴയുടെ അളവ് വർദ്ധിപ്പിക്കുക മാത്രമാണ് ക്ലൗഡ് സീഡിംഗിലൂടെ സാധ്യമാവുകയെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ആഴ്ച പെയ്ത ശക്തമായ മഴയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.