ന്യൂഡല്‍ഹി: ബഹിരാകാശ യാത്രയുടെ പുത്തന്‍ ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയച്ച് ചന്ദ്രയാന്‍-3. ചന്ദ്രനിലെ ഗര്‍ത്തങ്ങളുടെ വിശദമായ കാഴ്ച നല്‍കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ബഹിരാകാശ പേടകത്തിലെ ലാന്‍ഡര്‍ ഹൊറിസോണ്ടല്‍ വെലോസിറ്റി ക്യാമറ (എല്‍എച്ച് വിസി) ആണ് ചിത്രം പകര്‍ത്തിയത്.
ലാന്‍ഡര്‍ ഇമേജറിനൊപ്പം (എല്‍ഐ) ഈ ക്യാമറ വികസിപ്പിച്ചത് അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷന്‍സ് സെന്ററും ബംഗളൂരുവിലെ ഇലക്ട്രോ ഒപ്റ്റിക്‌സ് സിസ്റ്റംസ് ലബോറട്ടറിയുമാണ്. ഇതിന് മുന്‍പും സമാനമായ രീതിയില്‍ ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ചിത്രങ്ങള്‍ അയച്ചിരുന്നു. പേടകത്തിന്റെ സാങ്കേതിക കഴിവുകള്‍ പ്രകടമാകും വിധമാണ് ചിത്രങ്ങള്‍. ഇത് ചന്ദ്രോപരിത്തലത്തിലെ സങ്കീര്‍ണവും നിര്‍ണായകവുമായ വിവരങ്ങള്‍ പകര്‍ത്തുന്നതിന് വഴിയൊരുക്കും.
പേടകം ചന്ദ്രന്റെ ഉപരിതലത്തിനോട് അടുക്കുകയാണ്. ഓഗസ്റ്റ് ഒന്‍പതിലെ കണക്കുകള്‍ പ്രകാരം പേടകം ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് 1,437 കിലോമീറ്റര്‍ അകലെയാണ്. സുരക്ഷിതമായി ചന്ദ്രനെ തൊടുന്ന നിമിഷം രാജ്യവും ചരിത്രത്തിന്റെ ഒരു പുത്തന്‍ ഏടില്‍ തൊടും. സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.