ന്യൂയോര്‍ക്ക്: അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തുവിട്ട വിവരമനുസരിച്ച് അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന ആത്മഹത്യാ നിരക്ക് റിപ്പോര്‍ട്ട് ചെയ്ത വര്‍ഷം 2022ാണ്.
2021 ല്‍ മരണത്തിന്റെ 11 ാമത്തെ പ്രധാന കാരണമായി ആത്മഹത്യ ഉയര്‍ന്നു. 2022 ലെ താല്‍ക്കാലിക വിവരത്തിലും ഇതുതന്നെ കാണിക്കുന്നു. ഇത് വിട്ടുമാറാത്ത കരള്‍ രോഗത്തിന് തൊട്ടു താഴെയും ഇന്‍ഫ്ളുവന്‍സ, ന്യുമോണിയ എന്നിവയ്ക്ക് മുകളിലുമാണ്. 2022ല്‍ രേഖപ്പെടുത്തിയത് 49,449 ആത്മഹത്യയാണ്. അതായത്, കണക്കനുസരിച്ച് 100,000 പേരില്‍ ഏകദേശം 15 പേര്‍ ആത്മഹത്യ ചെയ്യുന്നു.
കൂടാതെ 2021ലും ആത്മഹത്യാനിരക്ക് കുതിച്ചുയര്‍ന്നെങ്കിലും 2022 ലെ വര്‍ദ്ധനവോടെ ഈ നിരക്കുകള്‍ 2018 മുതല്‍ മുമ്പത്തെ റെക്കോര്‍ഡിനെ മറികടന്നതായാണ് കണക്കുകള്‍. അമേരിക്കയിലെ സിഡിസിയുടെ ദേശീയ ആരോഗ്യ സ്റ്റാറ്റിസ്റ്റിക്സും മറ്റ് അധികാര പരിധികളും ഓരോ മാസവും നാഷണല്‍ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സിലേക്ക് നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കണക്കുകള്‍ പുറത്തു വരുന്നത്. എന്നിരുന്നാലും ഈ വര്‍ഷാവസാനം മാത്രമേ ഈ വിവരങ്ങള്‍ അന്തിമമാകുകയുള്ളു.
2022ല്‍ നടന്ന ആത്മഹത്യകളില്‍ കൂടുതലും തോക്ക് ഉപയോഗിച്ചുള്ളതാണെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സെന്റര്‍ ഫോര്‍ ഗണ്‍ വയലന്‍സ് സൊല്യൂഷന്‍സ് ജൂണില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ഏതെങ്കിലും ഒരു മാനസിക പ്രതിസന്ധിയെ മറികടക്കുന്നതിന് സഹായിക്കുന്നതിനും വൈകാരിക പിന്തുണ നല്‍കുന്നതിനും പരിശീലനം ലഭിച്ച കൗണ്‍സിലര്‍മാരുമായി ബന്ധപ്പെടാന്‍ സാധിക്കും. 988 എന്ന നമ്പറിലേക്ക് വിളിക്കുകയോ സന്ദേശം അയയ്ക്കുകയോ ചെയ്താല്‍ മതിയാകും. 10 മുതിര്‍ന്നവരില്‍ ഒമ്പത് പേര്‍ക്കും മാനസികാരോഗ്യ പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് ഞെട്ടിപ്പിക്കുന്ന കണക്ക്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.