ബിജെപി നേതാവും നടിയുമായ ജയപ്രദക്ക് ആറ് മാസം തടവ് ശിക്ഷ

ബിജെപി നേതാവും നടിയുമായ ജയപ്രദക്ക് ആറ് മാസം തടവ് ശിക്ഷ

ചെന്നൈ: ബിജെപി നേതാവും നടിയുമായ ജയപ്രദക്ക് ആറ് മാസം തടവ് ശിക്ഷ. തീയേറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്. ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്ക്കാത്തതിനാലാണ് ശിക്ഷ. അയ്യായിരം രൂപ പിഴയും അടയ്ക്കണം. ജയപ്രദയെ കൂടാതെ മറ്റു രണ്ടു പേരെയും കോടതി ശിക്ഷിച്ചു.

ജീവനക്കാരുടെ വിഹിതം പിടിച്ചെടുത്തിട്ടും ഇ.എസ്.ഐ അക്കൗണ്ടില്‍ നിക്ഷേപിച്ചില്ലെന്നാണ് പരാതി. അണ്ണാശാലയില്‍ ജയപ്രദയുടെ ഉടമസ്ഥതയിലുള്ള തിയറ്ററിലെ ജീവനക്കാര്‍, സ്ഥാപനം ഇഎസ്ഐ അടയ്ക്കുന്നില്ലെന്ന് പരാതിപ്പെട്ടിരുന്നു. ഇതിനെതിരെ ഇന്‍ഷുറന്‍സ് കമ്പനിയാണ് പരാതി നല്‍കിയത്.

എന്നാല്‍, ജയപ്രദ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും കീഴ്‌ക്കോടതി കേസ് തീര്‍പ്പാകട്ടെ എന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.

തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെയാണ് നടി ജയപ്രദ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1996 മുതല്‍ 2002 വരെ രാജ്യസഭാംഗമായിരുന്നു ജയപ്രദ. 2004 മുതല്‍ 2014 വരെ ലോക്‌സഭാംഗവുമായ ജയപ്രദ 2019ലാണ് ബിജെപിയില്‍ ചേര്‍ന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.