ആംസ്റ്റർഡാം: ‘യൂക്കരിസ്റ്റിക്ക് ഫ്ലെയിമിന്റെ’ സ്ഥാപകൻ ഫാ. ജോസ് വടക്കേൽ എം.സി.ബി.എസ് നെതർലൻഡ്സിൽ നിര്യാതനായി. ഹൃദയസ്തംഭനമാണ് മരണ കാരണം. ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിന്റെ പരം പ്രസാദ് പ്രൊവിൻസിലെ അംഗമായിരുന്നു ഫാ. ജോസ് വടക്കേൽ .
യൂറോപ്പിനെ വചനത്തിന്റെ, വിശുദ്ധ കുർബാനയുടെ അഗ്നിയാൽ ജ്വലിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് യൂക്കരിസ്റ്റിക്ക് ഫ്ലെയിമിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലായി ഇടവകകളിലൂടെ ദൈവവചനം പങ്കുവയ്ക്കുകയും ദിവ്യകാരുണ്യ അനുഭവത്തിലേക്ക് ജനങ്ങളെ നയിക്കുകയുമായിരുന്നു അദ്ദേഹം.
അടിമാലി, അഞ്ഞൂറേക്കർ സ്വദേശിയായിരുന്നു ഫാ. ജോസ് വടക്കേൽ. പരിശുദ്ധ കുർബാനയിലൂടെ വെളിപ്പെടുന്ന ദൈവസ്നേഹത്തിന്റെ അഗ്നിയെ അനേകരുടെ ഹൃദയങ്ങളിലേക്ക് പകരുകയായിരുന്നു വൈദികന്റെ ലക്ഷ്യം.
1993-ൽ പൗരോഹിത്യം സ്വീകരിച്ച വൈദികൻ ആദ്യകാലങ്ങളിൽ തന്നെ ധ്യാനഗുരുവായി. തുടർന്ന് കാലടി ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായി നിയമിതനായി. കാലടി ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായി സേവനം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഡോക്ടറേറ്റ് ചെയ്യുന്നതിനായി അച്ചനെ ഫിലിപ്പിയൻസിലേക്ക് അയയ്ക്കുന്നത്.
അവിടെയായിരിക്കുമ്പോഴാണ് ‘യൂക്കരിസ്റ്റിക്ക് ഫ്ലെയിം’ എന്ന പേര് രൂപീകരിക്കുന്നത്. യൂറോപ്പിനെ വചനത്തിന്റെ, വിശുദ്ധ കുർബാനയുടെ അഗ്നിയാൽ ജ്വലിപ്പിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ‘യൂക്കരിസ്റ്റിക്ക് ഫ്ലെയിമിന്റെ’ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26