സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: നടന്‍ ടൊവീനോയുടെ പരാതിയില്‍ കേസെടുത്തു

സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: നടന്‍ ടൊവീനോയുടെ പരാതിയില്‍ കേസെടുത്തു

കൊച്ചി: നടന്‍ ടൊവീനോ തോമസിന്റെ പരാതിയില്‍ കേസെടുത്ത് പനങ്ങാട് പൊലീസ്. സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നതാണ് കേസ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടനെ അപകീര്‍ത്തിപ്പെടുത്തിയത്. പരാതി ഡിസിപിക്കാണ് നല്‍കിയത്.

നടനെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നതായും പരാതിയില്‍ പറയുന്നുണ്ട്. കൂടാതെ പരാതിക്കൊപ്പം അതിന് ആസ്പദമായ ലിങ്കും നല്‍കിയിട്ടുണ്ട്. പരാതിയിന്മേല്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മലയാളത്തിലെ മുന്‍നിര നായകന്‍മാരിലേക്ക് തന്റെ പ്രയത്‌നത്താല്‍ കടന്നുവന്ന നടനാണ് ടൊവിനോ. കേരളം കണ്ട പ്രളയത്തെ മുന്‍നിര്‍ത്തി മലയാളത്തില്‍ പുറത്തിറങ്ങിയ '2018' എന്ന ചലച്ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. കൊവിഡും മറ്റ് സാമ്പത്തിക പ്രതിസന്ധികളും കാരണം തകര്‍ന്നുപോയ മലയാള ചലച്ചിത്രം ശാഖയെ സമ്പന്നമാക്കിയ ചിത്രമായിരുന്നു 2018.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.