നൈജീരിയൻ സഹായമെത്രാനെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി

നൈജീരിയൻ സഹായമെത്രാനെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി

ഒവേറി: നൈജീരിയയിൽ ആയുധധാരികൾ സഹയമെത്രാനെ തട്ടിക്കൊണ്ടുപോയി. കിഴക്കൻ നൈജീരിയയിൽ ഇമോ സ്റ്റേറ്റിലെ ഓവേറി രൂപതയുടെ സഹായമെത്രാൻ മോസസ് ചിക്വെയെയും ഡ്രൈവറെയുമാണ് ആയുധധാരികൾ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഒവേറി രൂപതാ ബിഷപ്പ് വിക്ടർ ഒബിന്നയാണ് ഈ വാർത്ത സ്ഥിരീകരിച്ചത്.

ഒവേറി നഗരത്തിൽ നിന്ന് രണ്ടു മൈൽ അകലെയുള്ള തന്റെ വസതിയിലേക്ക് മടങ്ങുകയായിരുന്നു ബിഷപ്പ്. തട്ടിക്കൊണ്ടുപോകൽ, നൈജീരിയയുടെ വിവിധ ഭാഗങ്ങളിൽ ഒരു പതിവ് സംഭവം ആകുന്നു . " എന്റെ സഹായ ബിഷപ്പിന് ഇത് സംഭവിച്ചത് നൈജീരിയയിലെ സുരക്ഷാ സ്ഥിതി വളരെ മോശമാണെന്ന് കാണിക്കുന്നു. ജനങ്ങൾക്ക് ലഭിക്കേണ്ട പരിരക്ഷയും സുരക്ഷയും ലഭ്യമല്ല. ഈ അരക്ഷിതാവസ്ഥയെക്കുറിച്ച് ഞങ്ങൾ പലപ്പോഴും ആശങ്ക ഉന്നയിച്ചിട്ടുണ്ട്. സഭ ജനങ്ങളിൽ നിന്ന് വളരെ അകലെയല്ല. ജനങ്ങളുടെ കഷ്ടപ്പാടുകളിൽ നിന്ന് സഭ അകന്നുനിൽക്കുന്നുമില്ല . ഞങ്ങൾ വഹിക്കേണ്ട സാക്ഷ്യമായാണ് ഞങ്ങൾ ഇതിനെ കാണുന്നത്” ആർച്ച് ബിഷപ്പ് ഒബിന്നയുടെ ഈ പ്രസ്താവന വത്തിക്കാൻ ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തത്.

നൈജീരിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് ബിഷപ്പ് ചിക്വെയുടെ കാറും സഭാ വസ്ത്രങ്ങളും കുറ്റവാളികൾ ഒവേറിയിലെ അസംപറ്റ കത്തീഡ്രൽ പരിസരത്ത് ഉപേക്ഷിച്ചു. ബിഷപ്പ് ചിക്വെയെ കണ്ടെത്താനും തട്ടിക്കൊണ്ടുപോയവരെ അറസ്റ്റ് ചെയ്യാനുമായി, ക്വിക്ക് ഇന്റർവെൻഷൻ ടീം (ക്യുയുഐടി), ആന്റി കിഡ്നാപ്പിംഗ് യൂണിറ്റ് (എകെയു) എന്നീ രണ്ട് പ്രത്യേക ടീമുകളെ പൊലീസ് സജ്ജമാക്കിയിട്ടുണ്ട് . മറ്റൊരു കത്തോലിക്കാ പുരോഹിതനായ ഫാ. വാലന്റൈൻ ഒലുചുക്വ ഈസാഗുവിനെ തട്ടിക്കൊണ്ടുപോയി ഒരാഴ്ച കഴിഞ്ഞാണ് വേറിയിലെ സഹായ ബിഷപ്പിനെ തട്ടിക്കൊണ്ടുപോയത്. പിതാവിന്റെ ശവസംസ്കാരത്തിന് പോകുന്നതിനിടെ ഡിസംബർ 15 ന് ആയിരുന്നു സംഭവം . പിന്നീട് ഡിസംബർ 16 ന് വൈദികനെ വിട്ടയച്ചിരുന്നു. 53 കാരനായ ബിഷപ്പ് ചിക്വെയ 2019 ഒക്ടോബറിലാണ് ഒവേറിയുടെ സഹായ ബിഷപ്പായി നിയമിതനായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.