ഹിമാചല്‍പ്രദേശില്‍ മേഘവിസ്‌ഫോടനം: മരണം 16 ആയി; രക്ഷാ പ്രവര്‍ത്തനം തുടരുന്നു

ഹിമാചല്‍പ്രദേശില്‍ മേഘവിസ്‌ഫോടനം: മരണം 16 ആയി; രക്ഷാ പ്രവര്‍ത്തനം തുടരുന്നു

ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശിലെ സോലന്‍ ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ 16 മരണം. ആറുപേരെ രക്ഷപ്പെടുത്തി. ഏഴ് പേരുടെ മരണത്തില്‍ മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിങ് സുഖ അനുശോചനം അറിയിച്ചു. ദുരിതബാധിതരായ കുടുംബങ്ങള്‍ക്കു ലഭ്യമാക്കാവുന്ന എല്ലാ സഹായങ്ങളും നല്‍കാന്‍ അധികൃതര്‍ക്ക് അദേഹം നിര്‍ദേശം നല്‍കി.

കൂടാതെ, നാശനഷ്ടങ്ങള്‍ സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടര്‍മാരുമായി സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, കൂടാതെ, എല്ലാ ഡിസിമാരെയും ചുമതലപ്പെടുത്തി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഹിമാചല്‍ പ്രദേശിലുണ്ടായ കനത്ത മഴയില്‍ മണ്ണിടിഞ്ഞ് റോഡുകള്‍ തടസപ്പെട്ടിരുന്നു. ബസുകള്‍ക്കും ട്രക്കുകള്‍ക്കുമായുള്ള പ്രധാന ഷിംല-ചണ്ഡീഗഡ് റോഡ് ഉള്‍പ്പെടെ നിരവധി റോഡുകളാണ് തടസപ്പെട്ടത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധി നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.