മാർപാപ്പയുടെ പ്രധിനിധിയെ തടഞ്ഞവർ സാമൂഹ്യദ്രോഹികൾ

മാർപാപ്പയുടെ പ്രധിനിധിയെ തടഞ്ഞവർ സാമൂഹ്യദ്രോഹികൾ

കൊച്ചി:  മാർപാപ്പയുടെ പ്രത്യേക പ്രതിനിധി ആർച്ചുബിഷപ്പ് സിറിൽ വാസിനെ സഭയുടെ ആസ്ഥാനമായ എറണാകുളം ബസലിക്കയിൽ തടഞ്ഞ സാമൂഹ്യദ്രോഹികളെ വിശ്വാസികളായി കാണുവാൻ കഴിയില്ല. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി സംഘർഷം സൃഷ്ടിക്കുവാൻ ശ്രമിച്ചതിൽ ചില വൈദികവേഷധാരികളെയും കണ്ടതിൽ പൊതുസമൂഹം കടുത്ത വിഷമത്തിൽ ആണ്‌. 

മാർപാപ്പയെയും സിനഡിനെയും അനുസരിക്കാതെ ധിക്കരിക്കുകയും വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു അക്രമത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്നവർ ശിക്ഷാർഹർ. എറണാകുളം ബസലിക്കയിൽ പ്രാർത്ഥനയും വിശുദ്ധ കുർബാനയും നടത്തുന്നത് മനപ്പൂർവം തടയുകയും, പള്ളിമുറ്റത്തും മേജർ ആർച്ചുബിഷപ്പ് ഹൗസിലും സമരപന്തൽ കെട്ടി ആത്മീയവിരുദ്ധ പ്രവർത്തനം തുടരുകയും ചെയ്യുന്നവരെ നീക്കംചെയ്ത സർക്കാർ നടപടികളെ വിശ്വാസികൾ സ്വാഗതം ചെയ്തു. 

നീചവും നിന്ദ്യവുമായ വാക്കുകൾ ഉപയോഗിച്ച് അവഹേളിക്കുമ്പോഴും വിശുദ്ധ കുർബാന ചെറിയ സിബോറിയത്തിൽ ഉയർത്തി വിശ്വാസികളെ ആശിർവദിച്ചു കൊണ്ട് പള്ളിയിൽ പ്രവേശിച്ച മാർപാപ്പയുടെ പ്രധിനിധി മാതൃകയായി മാറിയതും സമൂഹം ദർശിച്ചു.  

വിശ്വാസം നഷ്ട്ടപ്പെട്ട ചിലരുടെ ദുരുപദേശത്തിൽ അകപ്പെടാതെ വിശ്വാസികൾ ജാഗ്രത പുലർത്തണം. ഇത്തരം സഭാവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും കത്തോലിക്ക വിശ്വാസികളും പ്രസ്ഥാനങ്ങളും വിട്ടുനിൽക്കുകയും അപലപിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.