ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തുന്ന ചടങ്ങില്‍ നിന്നും വിട്ടു നിന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗെ. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഖാര്‍ഗെയ്ക്കായി റിസര്‍വ് ചെയ്ത സീറ്റ് ഒഴിഞ്ഞു കിടന്നു. ഇതാദ്യമായാണ് ഒരു പ്രതിപക്ഷ നേതാവ് സ്വാതന്ത്ര്യദിന ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.
അതേസമയം ഖാര്‍ഗെ വീട്ടിലും കോണ്‍ഗ്രസ് ആസ്ഥാനത്തും ദേശീയ പതാക ഉയര്‍ത്തി. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു. തന്റെ കണ്ണിന് ചെറിയ പ്രശ്നമുണ്ടെന്നും അതാണ് ചെങ്കോട്ടയിലെ പരിപാടിക്ക് പോകാതിരുന്നതെന്നും ഖാര്‍ഗെ സൂചിപ്പിച്ചു.
അതു മാത്രമല്ല, ചെങ്കോട്ടയിലെ പരിപാടിയില്‍ പങ്കെടുത്താല്‍, പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ എഐസിസി ആസ്ഥാനത്ത് പതാക ഉയര്‍ത്തുന്നതിന് കൃത്യസമയത്ത് എത്തിച്ചേരാനാകാത്ത അവസ്ഥ വരും. അതും ചെങ്കോട്ടയിലെ പരിപാടിയില്‍ പങ്കെടുക്കാത്തതിന് കാരണമായിയെന്ന് ഖാര്‍ഗെ പറയുന്നു.
പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ പ്രസംഗത്തെയും മല്ലികാര്‍ജുന ഖാര്‍ഗെ വിമര്‍ശിച്ചു. രാജ്യത്തെ വികസനമെല്ലാം അടുത്തകാലത്ത് ഉണ്ടായതാണെന്ന പ്രതീതി ജനിപ്പിക്കാനാണ് മോഡി ശ്രമിക്കുന്നത്. എന്നാല്‍ ഭരണഘടന അടക്കം ആക്രമണം നേരിടുകയാണ്. പ്രതിപക്ഷ അംഗങ്ങളെ പാര്‍ലമെന്റില്‍ അടിച്ചമര്‍ത്തുന്നു.
പ്രതിഷേധിക്കുന്ന എംപിമാരെ സസ്പെന്‍ഡ് ചെയ്യുന്നു. സഭയിലെ പ്രതിപക്ഷ നേതാവായ തന്റെ മൈക്ക് വരെ ഓഫ് ചെയ്യുന്നുവെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.