മോസ്‍കോ: തെക്കന്‍ റഷ്യയിലെ ഡാഗെസ്താനിലെ ഗ്യാസ് സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ 35 ആയി. 115 പേർക്ക് പരിക്കേറ്റു. ഡഗേസ്താൻറെ തലസ്ഥാനമായ മഖാചക്‌ല നഗരത്തിലെ ഗ്യാസ് സ്റ്റേഷനാണ് അഗ്നിക്കിരയായത്.
മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണെന്ന് ഡാഗെസ്താന്‍ ഗവര്‍ണര്‍ സെര്‍ജി മെലിക്കോവ് പറഞ്ഞു. അതേ സമയം പരിക്കേറ്റ 10 പേരുടെ നില ഗുരുതരമാണെന്ന് റഷ്യന്‍ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി വ്‌ളാഡിമിര്‍ ഫിസെങ്കോ അറിയിച്ചു. പരിക്കേറ്റവരില്‍ 13 പേര്‍ കുട്ടികളാണെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഡാഗെസ്താനി തലസ്ഥാനമായ മഖച്കലയിലെ ഹൈവേയുടെ സമീപം ഒരു റിപ്പയര്‍ ഷോപ്പിലാണ് ആദ്യം തീപിടിത്തനമുണ്ടായത്. ഇത് പിന്നീട് അടുത്തുള്ള ഗ്യാസ് സ്റ്റേഷനിലേക്ക് പടരുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. തീപിടിത്തത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ.
സംഭവത്തിൽ പ്രസിഡന്റ് വ്ലോഡിമർ പുടിൻ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം റൂബിൾസും (എട്ടുലക്ഷംരൂപ) പരിക്കേറ്റവർക്ക് നാലുലക്ഷം റൂബിൾസും (മൂന്നു ലക്ഷംരൂപ) നഷ്ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തെത്തുടർന്ന് ഡഗേസ്താനിൽ ചൊവ്വാഴ്ച ദുഖാചരണം നടത്തി. സംഭവത്തിൽ അധികൃതർ അന്വേഷണവും തുടങ്ങി. 2022 ഏപ്രിലിൽ വടക്കൻ മോസ്‌കോയിലെ പ്രതിരോധ ഗവേഷണ കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തിൽ 22 പേർ മരിച്ചിരുന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.