കുവൈറ്റ് സിറ്റി: സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ (എസ് എം സി എ) ഭാരതത്തിൻ്റെ എഴുപത്തിയേഴാം സ്വാതന്ത്രദിനം സമുചിതമായി ആഘോഷിച്ചു. അബ്ബാസിയ ഏരിയാ സെക്രട്ടറി മാത്യൂ ഫിലിപ്പ് മാർട്ടിൻ അധ്യക്ഷത വഹിച്ചു.
ദേശീയ പതാകകളും, ത്രിവർണ്ണ പതാകയുടെ നിറത്തിലുള്ള ബലൂണുകളും ഉയർത്തിപ്പിച്ച് കുട്ടികളും മുതിർന്നവരും ഒന്നു ചേർന്ന് ദേശീയഗാനമാലപിച്ചപ്പോൾ പ്രസിഡൻ്റ് സുനിൽ റാപ്പുഴ ദേശീയ പതാക ഉയർത്തി.


മാത്യരാജ്യത്തെ ജീവനു തുല്യം സ്നേഹിക്കുമെന്നും രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരായിട്ടുള്ളതൊന്നും ചെയ്യുകയില്ലായെന്നും എല്ലാവരും പ്രതിജ്ഞയെടുത്തു.




എസ് എം സി എ ആക്ടിങ്ങ് സെക്രട്ടറി ഡേവിഡ് ആൻറണി, ട്രഷറർ ജോർജ് തെക്കൻ, മലയാള ഭാഷ പഠനകേന്ദ്രം ഹെഡ്മാസ്റ്റർ റെജിമോൻ ഇടമന, അസി. ഹെഡ്മാസ്റ്റർ രാജേഷ് കൂത്രപ്പള്ളി, ഏരിയ ട്രഷറർ റിജോ ജോർജ് ഏരിയാ ജോയിൻ്റ് സെക്രട്ടറി ടോമി സിറിയക് എന്നിവർ പ്രസംഗിച്ചു. ബാലദീപ്തി കോർഡിനേറ്റർ അനീഷ് ഫിലിപ്പ് പരിപാടികൾ നിയന്ത്രിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.