അവധിക്കാലം അവസാനിക്കുന്നു, വിമാനത്താവളങ്ങളില്‍ തിരക്ക് കുറയ്ക്കാന്‍ സ്മാർട് ഗേറ്റുകള്‍ പ്രയോജനപ്പെടുത്താം

അവധിക്കാലം അവസാനിക്കുന്നു, വിമാനത്താവളങ്ങളില്‍ തിരക്ക് കുറയ്ക്കാന്‍ സ്മാർട് ഗേറ്റുകള്‍ പ്രയോജനപ്പെടുത്താം

ദുബായ്: മധ്യവേനല്‍ അവധിക്കാലം അവസാനിക്കാറായതോടെ വിമാനത്താവളങ്ങളില്‍ തിരക്ക് വർദ്ധിക്കുമെന്ന് വിലയിരുത്തല്‍. തിരക്ക് കുറയ്ക്കാന്‍ വിമാനത്താവളങ്ങളില്‍ സ്മാർട്ട് ഗേറ്റുകള്‍ പ്രയോജനപ്പെടുത്താമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി. ദുബായ് വിമാനത്താവളത്തില്‍ അടുത്ത13 ദിവസത്തിനുളളില്‍ 3.3 ദശലക്ഷം യാത്രാക്കാരെത്തുമെന്നാണ് വിലയിരുത്തല്‍. 

കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് സ്മാർട് ഗേറ്റ് സേവനം പ്രയോജനപ്പെടുത്താം. എന്നാല്‍ 12 വയസിന് മുകളിലുളളവർക്ക് മാത്രമെ സേവനം ഉപയോഗപ്പെടുത്താനാകൂ. 4 നും 12 നും ഇടയിൽ പ്രായമുള്ള യാത്രക്കാർക്ക് അവരുടെ പാസ്‌പോർട്ടുകൾ സ്വതന്ത്രമായി സ്റ്റാമ്പ് ചെയ്യാൻ പ്രത്യേക പാസ്‌പോർട്ട് കൺട്രോൾ കൗണ്ടറുകൾ ഉപയോഗിക്കാം.
നിമിഷങ്ങള്‍ക്കുളളില്‍ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ തീർത്ത് പുറത്തിറങ്ങാമെന്നുളളതാണ് സ്മാർട് ഗേറ്റിന്‍റെ പ്രത്യേകത. 

ഈ വർഷം ആദ്യ പകുതിയിൽ 9 ദശലക്ഷം യാത്രക്കാർ ഈ ഗേറ്റുകൾ ഉപയോഗിച്ച് സ്‌മാർട്ട് വഴി യാത്ര ചെയ്തുവെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) ജൂണ്‍ മാസത്തില്‍ അറിയിച്ചിരുന്നു. 

ദുബായ് വിമാനത്താവളത്തിലൂടെ കടന്നുപോയ 26 ദശലക്ഷം യാത്രക്കാരില്‍ 36 ശതമാനമാണിത്. ദുബായ് 120 സ്മാർട്ട് ഗേറ്റുകളുണ്ട്. യുഎഇ, ജിസിസി പൗരന്മാർ, താമസക്കാർ, വിസ ഓൺ അറൈവൽ അർഹതയുള്ളവർ, മുൻകൂട്ടി ഇഷ്യൂ ചെയ്ത വിസയുള്ള യാത്രക്കാർ എന്നിവർക്ക് സ്മാർട് ഗേറ്റുകൾ ഉപയോഗിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.