കോട്ടയം: നെയ്യാറ്റിന്‍കരയില്‍ വീടൊഴിപ്പിക്കാനെത്തിയപ്പോള്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലിസ് പ്രതിക്കൂട്ടില്‍ നില്‍ക്കെ ജപ്തി നടപടികള്‍ക്കിടയിലും വീട് ഒഴിയേണ്ടി വന്നവരോട് സഹാനുഭൂതി കാണിച്ച മറ്റൊരു പൊലീസുകാരന്‍ ചര്‍ച്ചയാകുന്നു.
മൂന്ന് വര്‍ഷം മുന്‍പു ജപ്തി നടപ്പാക്കാനെത്തിയ എസ്ഐ അന്‍സല്‍ വീട്ടില്‍ നിന്ന് ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കിയാണ് മാതൃകയായത്. പൊലീസുകാരായാല്‍ ഇങ്ങനെയും പെരുമാറാമെന്ന് ചൂണ്ടിക്കാണിച്ച് നിരവധി കമന്റുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.
കോട്ടയം സ്പെഷല്‍ ബ്രാഞ്ചിലെ എസ്ഐയാണ് ചെങ്ങളം പുത്തന്‍പുരയില്‍ എ.എസ് അന്‍സല്‍. 2017 ല്‍ കാഞ്ഞിരപ്പള്ളി എസ്ഐ ആയിരുന്നപ്പോള്‍ കാണിച്ച സഹാനുഭൂതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കിടപ്പുരോഗിയായ കാഞ്ഞിരപ്പള്ളി തൈപ്പറമ്പില്‍ ബബിത ഷാനവാസ് ഖാന്റെ വീട് ഒഴിപ്പിക്കാന്‍ അന്‍സലിനു കോടതി നിര്‍ദേശം ലഭിച്ചു.
ബാങ്ക് ഉദ്യോഗസ്ഥര്‍ക്കൊപ്പം ബബിതയുടെ വീട്ടിലെത്തിയ അന്‍സല്‍ അവരുടെ കഷ്ടപ്പാടു മനസ്സിലാക്കി. ഭര്‍ത്താവു മരിച്ച ബബിതയും മകളുമാണ് വീട്ടില്‍ താമസം. തല്‍ക്കാലത്തേക്കു നാട്ടുകാരുടെ സഹായത്തോടെ വാടക വീട് ഏര്‍പ്പാടു ചെയ്തു. പിന്നീട് ജനമൈത്രി പൊലീസിന്റെ സഹകരണത്തില്‍ നാട്ടുകാരുടെയും ചില സംഘടനകളുടെയും പിന്തുണയോടെ ബബിതയ്ക്കു സമീപത്തു സ്ഥലം വാങ്ങി വീടുവച്ചു നല്‍കാന്‍ നേതൃത്വം നല്‍കിയതും അന്‍സലായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.