സിഡ്‌നിയില്‍ നിന്നുള്ള വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കിയയാള്‍ പാക് പൗരനായ മുന്‍ മോഡല്‍; യാത്രക്കാരെ ഞെട്ടിച്ച സംഭവത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

സിഡ്‌നിയില്‍ നിന്നുള്ള വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കിയയാള്‍ പാക് പൗരനായ മുന്‍ മോഡല്‍; യാത്രക്കാരെ ഞെട്ടിച്ച സംഭവത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നിന്നുള്ള വിമാനത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കി യാത്രക്കാരെ ആശങ്കയിലാഴ്ത്തിയ പ്രതി പാകിസ്ഥാന്‍ പൗരന്‍ അറസ്റ്റില്‍. മുന്‍ നടനും മോഡലുമായ മുഹമ്മദ് ആരിഫിനെയാണ് ഓസ്ട്രേലിയന്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

സിഡ്നിയില്‍ നിന്നും ക്വാലാലംപൂരിലേക്ക് പോകുകയായിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍വച്ചായിരുന്നു ഇയാള്‍ ഭീഷണി മുഴക്കിയത്. വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ യാത്രികരുടെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയുണ്ടെന്ന് ഇയാള്‍ ജീവനക്കാരോട് പറയുകയായിരുന്നു. ഇതില്‍ സംശയം തോന്നിയതോടെ ഇയാളെ ജീവനക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ആരംഭിച്ചു.

https://m.facebook.com/story.php?story_fbid=pfbid02STBMYEFkgcWE5oK7vuteVbULGw6xfmfcjh8WgVgtjZW6Jks8Qe1uY2jwahSgLAoBl&id=100002325086453&mibextid=2JQ9oc

അല്‍പ്പനേരത്തിന് ശേഷം എല്ലാവരും അള്ളാഹുവിന്റെ അടിമകള്‍ ആകണമെന്ന് ഇയാള്‍ പറയാന്‍ തുടങ്ങി. ഇതിന് പിന്നാലെ സീറ്റില്‍ നിന്നും എഴുന്നേറ്റ് വിമാനത്തിനുള്ളില്‍ നിസ്‌കരിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ അള്ളാഹുവിനെ എല്ലാവരും അവഗണിക്കുകയാണെന്നും അത് ശരിയല്ലെന്നും ഇയാള്‍ പറഞ്ഞു. തന്റെ ബാഗില്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടെന്നും അല്‍പ്പനേരത്തിനുള്ളില്‍ എല്ലാവരും കത്തിച്ചാമ്പലാകുമെന്നും ഇയാള്‍ ഭീഷണി മുഴക്കി. ഇതോടെ ജീവനക്കാര്‍ വിമാനത്തിനുള്ളില്‍ നിന്നും വിവരം ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം വിമാനം തിരികെ സിഡ്നിയിലേക്ക് തന്നെ തിരിച്ചുവിട്ടു. വിമാനത്താവളത്തില്‍വച്ച് ആരിഫിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ശേഷം ഇയാളുടെ ബാഗുള്‍പ്പെടെ പരിശോധിച്ചു. ഇതില്‍ നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ ഭീഷണി വ്യാജമാണെന്ന് വ്യക്തമാകുകയായിരുന്നു.
പ്രശസ്ത പാകിസ്താനി ഗായകന്‍ അബ്രാര്‍ ഉള്‍ ഹഖിനെക്കുറിച്ച് 2002 ല്‍ പുറത്തിറങ്ങിയ മ്യൂസിക് ആല്‍ബത്തിലൂടെയാണ് ആരിഫ് ശ്രദ്ധേയനായത്. നിലവില്‍ മാനസിക രോഗത്തിന് ചികിത്സ തേടുന്നുണ്ടെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ ഇത് പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ആരിഫിന് ഭീകര ബന്ധം ഉണ്ടെന്നാണ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.