ബെംഗളൂരു: ബൈജൂസ് ലേണിംഗ് ആപ്പിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ. വിവിധ വിഭാഗങ്ങളിൽ നിന്നായി നൂറ് ജീവനക്കാരെയാണ് ബൈജൂസ് പിരിച്ചു വിട്ടത്. പെർഫോമൻസ് വിലയിരുത്തിയാണ് പിരിച്ചു വിടലെന്നാണ് ബൈജൂസ് നൽകുന്ന വിശദീകരണം.
കൂട്ടപിരിച്ചുവിടലിനെതിരെ കർണാടക തൊഴിൽ വകുപ്പിന് മുന്നിലടക്കം പരാതികൾ നിലനിൽക്കെയാണ് പുതിയ നീക്കം. കഴിഞ്ഞ മാസവും ബൈജൂസ് ആയിരത്തോളം തൊഴിലാളികളെ പിരിച്ചു വിട്ടിരുന്നു. ബൈജൂസിന് പ്രതിസന്ധിയായി ആഭ്യന്തര റിപ്പോർട്ട് പുറത്ത് വന്നിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബൈജൂസിൻറെ ട്യൂഷൻ സെൻറർ ഉപഭോക്താക്കളിൽ പകുതിപ്പേരും റീഫണ്ട് ആവശ്യപ്പെട്ടതായാണ് കമ്പനി ആഭ്യന്തര റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞ നവംബർ മുതൽ ഏകദേശം മൂവായിരത്തോളം തൊഴിലാളികളെയാണ് ജോലിയിൽ നിന്നും പിരിച്ചു വിട്ടത്. കൊവിഡിന് ശേഷം സ്കൂളുകൾ തുറന്നതോടെ ഓൺലൈൻ വിദ്യാഭ്യാസത്തിന് പ്രസക്തി കുറഞ്ഞു. ഇതോടെയാണ് ബൈജൂസ് കുടുങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.