മോസ്‌കോ: റഷ്യയുടെ ചാന്ദ്ര ദൗത്യമായ ലൂണ-25 തകര്‍ന്നുവീണെന്ന് സ്ഥിരീകരിച്ച് റഷ്യ. ഇന്ത്യയുടെ ചന്ദ്രയാന്‍-3 ന് മുമ്പ് ചന്ദ്രനിലിറക്കാന്‍ റഷ്യ വിക്ഷേപിച്ച പേടകമാണ് തകര്‍ന്നത്.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറക്കുന്നതിന് മുന്നോടിയായി ഭ്രമണപഥം താഴ്ത്താനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. ബന്ധം നഷ്ടമായ പേടകം ചന്ദ്രനില്‍ ഇടിച്ചിറങ്ങുകയായിരുന്നു. സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ശ്രമം നടക്കുകയാണെന്ന് റഷ്യന്‍ സ്‌പേസ് ഏജന്‍സിയായ റോസ്‌കോസ്‌മോസ് അറിയിച്ചതിന് പിന്നാലെയാണ് ലൂണ തകര്‍ന്നുവീണെന്ന വാര്‍ത്ത പുറത്ത് വരുന്നത്.
1976ന് ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്ര പര്യവേക്ഷണ പേടകമാണ് ലൂണ-25. ഈ മാസം 11 നാണ് റഷ്യ ലൂണ-25 വിക്ഷേപിച്ചത്.
അതേസമയം ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന്‍-3 അവസാന ഭ്രമണപഥ താഴ്ത്തലും വിജയകരമായി പൂര്‍ത്തീകരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് ചന്ദ്രയാന്‍-3 വിജയകരമായി ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക് ലാന്‍ഡ് ചെയ്തത്. ഇതോടെ പേടകം ഇപ്പോള്‍ ചന്ദ്രനില്‍ നിന്ന് 25 കിലോമീറ്റര്‍ അടുത്ത ദൂരവും, 134 കിലോമീറ്റര്‍ അകന്ന ദൂരവും ആയിട്ടുള്ള ഭ്രമണപഥത്തില്‍ എത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.