തിരുവനന്തപുരം: താരിഫ് മാറ്റത്തിന് ചെയ്യേണ്ടതെല്ലാം എന്ന് വിശദീകരിച്ച് കെഎസ്ഇബി. വീട് പണി കഴിഞ്ഞാല്‍ വൈദ്യുതി കണക്ഷന്‍, നിര്‍മ്മാണ പ്രവൃത്തിക്കുള്ള താരിഫ് (6F)ല്‍ നിന്നും ഗാര്‍ഹിക താരിഫ് (1A)ലേക്ക് മാറ്റേണ്ടതാണ്. ഇതിന് ചെയ്യേണ്ട കാര്യങ്ങള്‍ ഫെയ്സ്ബുക്കിലൂടെയാണ് കെഎസ്ഇബി വിശദീകരിച്ചിരിക്കുന്നത്.
അപേക്ഷയോടൊപ്പം തിരിച്ചറിയല്‍ രേഖ ഹാജരാക്കണം. അംഗീകൃത വയറിങ് കോണ്‍ട്രാക്ടര്‍ നല്‍കിയ Test-Cum -Completion സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. എന്നാല്‍ സ്ഥല പരിശോധനക്ക് വരുന്ന ഉദ്യോഗസ്ഥന്, Test -Cum -Completion സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഫെയ്‌സ് ബുക്ക് കുറിപ്പ്:
താരിഫ് മാറ്റം
വീട് പണിയുടെ താരിഫില്‍ നിന്നും (6F), ഗാര്‍ഹിക താരിഫിലേക്ക് (1A)
മാറ്റാന്‍ ആവശ്യമായ രേഖകള്‍
1.അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖ -
ഇലക്റ്ററല്‍ ഐഡി കാര്‍ഡ്, പാസ്‌പ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, പാന്‍, ആധാര്‍, etc ഇവയില്‍ ഏതെങ്കിലും ഒന്ന് ..
2.താരീഫ് മാറ്റത്തിനായി നിര്‍ദ്ദിഷ്ട മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ.
അപേക്ഷാ ഫോം www.kseb.in എന്ന സൈറ്റില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
അപേക്ഷയോടൊപ്പം, അംഗീകൃത വയറിങ് കോണ്‍ട്രാക്ടര്‍ നല്‍കിയ Test-Cum -Completion സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. എന്നാല്‍ സ്ഥല പരിശോധനക്ക് വരുന്ന ഉദ്യോഗസ്ഥന്, Test -Cum -Completion സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.