ദുബായ്: ദുബായിലെ മലിനജലം പൂര്‍ണമായും പുനരുപയോഗിക്കാന്‍ പദ്ധതി തയ്യാറാക്കി ദുബായ്. 2030 ഓടെ എമിറേറ്റിലെ 100 ശതമാനം വെളളവും പുനരുപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. 90 ശതമാനം വെള്ളവും വീണ്ടും ഉപയോഗിക്കുന്നതിലൂടെ ദുബായ് എമിറേറ്റിന് പ്രതിവര്‍ഷം രണ്ട് ബില്യണ്‍ദിര്‍ഹം ലാഭിക്കാനാവുന്നുണ്ടെന്ന് വാട്ടര്‍റിക്ലമേഷന്‍പ്രോഗ്രാമിന് നേതൃത്വം നല്‍കുന്ന ദുബായ് മുനിസിപ്പാലിറ്റി (ഡിഎം) അറിയിച്ചു.
ഹരിത സമ്പദ്‌വ്യവസ്ഥ ലക്ഷ്യമിട്ട് നടത്തുന്ന പ്രവർത്തനങ്ങളില്‍ മലിനജലവും അനുബന്ധ വൈദ്യുതി ഉപഭോഗവും 30 ശതമാനം നിയന്ത്രിക്കും. മേഖലയുടെ വികസനം പരിസ്ഥിതി സൗഹാർദ്ദമാക്കുകയും അതിനായി ജലസംരക്ഷണം നിര്‍ണായകമാണെന്ന് ദുബായ് ഭരണനേതൃത്വം നേരത്തേ തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ഹജ്‌രി പറഞ്ഞു. പൂന്തോട്ടങ്ങളും ലാന്‍ഡ്‌സ്‌കേപ്പിങും മറ്റ് ഹരിത ഇടങ്ങളും നനയ്ക്കാന്‍ മലിന ജലം റീസൈക്കിള്‍ ചെയ്താണ് ദുബായ് ഉപയോഗിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.