അനേകരുടെ ജീവന്‍ രക്ഷിച്ച് ധീരതയ്ക്കുള്ള ഗോള്‍ഡ്‌മെഡല്‍ വരെ സ്വന്തമാക്കിയ എലി

അനേകരുടെ ജീവന്‍ രക്ഷിച്ച് ധീരതയ്ക്കുള്ള ഗോള്‍ഡ്‌മെഡല്‍ വരെ സ്വന്തമാക്കിയ എലി

മഗാവ... ആളൊരു എലിയാണ്. വെറുമൊരു എലി എന്ന് പറഞ്ഞ് മഗാവയെ നിസാരവത്കരിക്കേണ്ട. ആള് എലിയാണെങ്കിലും പുലിയേക്കാള്‍ കേമനാണെന്ന് പറയാം. കാരണം ധീരതയ്ക്കുള്ള ഗോള്‍ഡ് മെഡല്‍ പോലും നേടിയിട്ടുണ്ട് മഗാവ എന്ന ഈ എലി.

പലപ്പോഴും സിനിമകളിലും കഥകളിലും നോവലുകളിലുമൊക്കെ ചില സൂപ്പര്‍ ഹീറോകളെക്കുറിച്ച് നാം കേട്ടിട്ടുണ്ട് ഈ മഗാവ എലിയേയും ഒരു സൂപ്പര്‍ ഹീറോ എന്നു വേണമെങ്കിലും വിശേഷിപ്പിക്കാം. കാരണം അനേകരുടെ ജീവന്‍ രക്ഷപ്പെടുത്തിയിട്ടുണ് ഈ എലി. കംബോഡിയയിലാണ് മഗോവ. കൃത്യമായി പറഞ്ഞാല്‍ കംബോഡിയയിലെ ലാന്‍ഡ്‌മൈനുകള്‍ കണ്ടെത്തുന്ന സംഘത്തിലൊരാള്‍. ലാന്‍ഡ്‌ലൈന്‍ ഡിറ്റക്ഷന്‍ റാറ്റ് ആണ് മഗാവ. കുഴിംബോബുകള്‍ കണ്ടെത്തുന്നതുകൊണ്ടുതന്നെ അനേകരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ നിസ്തുല പങ്കുവഹിക്കുന്നുണ്ട് മഗാവ എന്ന് വ്യക്തം.


പീപ്പിള്‍സ് ഡിസ്‌പെന്‍സറി ഫോര്‍ സിക് ആനിമല്‍സ് അഥവാ പിഡിഎസ്എ- ആണ് ധീരതയ്ക്കുള്ള ഗോള്‍ഡ് മെഡല്‍ അടുത്തിടെ മഗാവയ്ക്ക് നല്‍കിയത്. അതേസമയം കംബോഡിയയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു മൃഗത്തിന് ഇത്തരത്തില്‍ ധീരതയ്ക്കുള്ള പുരസ്‌കാരം ലഭിക്കുന്നതും. എപിഒപിഒ എന്ന എന്‍ജിഒയുടെ പരിശീലനം ലഭിച്ച ശേഷം മഗാവയ്ക്കായി പ്രത്യേക ടെസ്റ്റുകള്‍ നടത്തിയിരുന്നു. അതിലും വിജയം നേടിയ ശേഷമാണ് മഗാവ ജോലിയില്‍ പ്രവേശിച്ചത്.

ഏകദേശം ഏഴ് വര്‍ഷത്തോളമായി മഗാവ ലാന്‍ഡ്‌മൈനുകള്‍ കണ്ടെത്താന്‍ തുടങ്ങിയിട്ട്. അര്‍പ്പണബോധത്തോടെയാണ് ഈ കുഞ്ഞന്‍ എലി ജോലി ചെയ്യുന്നതും. മനുഷ്യരാണ് സഹപ്രവര്‍ത്തകരെങ്കിലും സൗഹൃദപരമായ ഇടപെടാലാണ് ഈ എലിയില്‍ നിന്നും ലഭിക്കുന്നത്. ലാന്‍ഡ്‌മൈന്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ മഗാവ സഹപ്രവര്‍ത്തകര്‍ക്ക് കൃത്യമായ സിഗ്നല്‍ നല്‍കും. ഈ സിഗ്നല്‍ അനുസരിച്ച് മറ്റുള്ളവര്‍ കുഴിബോംബ് കണ്ടെത്തി നിര്‍വീര്യമാക്കുന്നു. 39 ലാന്‍ഡ് മൈനുകള്‍ മഗാവ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഏതു നിമിഷവും പൊട്ടാവുന്ന 28 വെടിക്കോപ്പുകളും കണ്ടെത്തി.


ഓരോ തവണ ലാന്‍ഡ്‌മൈനുകള്‍ കണ്ടെത്തുമ്പോഴും നിരവധിപ്പേരാണ് മരണത്തില്‍ നിന്നും വലിയ അപകടത്തില്‍ നിന്നുമെല്ലാം രക്ഷപ്പെടുന്നത്. പൊട്ടാതെ കിടക്കുന്ന ദശലക്ഷക്കണക്കിന് ലാന്‍ഡ്‌മൈനുകള്‍ കംബോഡിയയില്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങളേറെയായി ഇവയെ നിര്‍വീര്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട്. ഇനിയും ലക്ഷക്കണക്കിന് ലാന്‍ഡ്‌മൈനുകള്‍ രാജ്യത്തുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവ കണ്ടെത്തി നിര്‍വീര്യമാക്കാനുള്ള പരിശ്രമങ്ങളും തുടരുകയാണ്. ഈ പരിശ്രമങ്ങളുടെ ഭാഗമാണ് മഗാവ. ഇത്തരി കുഞ്ഞനണെങ്കിലും തനിക്ക് ഒരുപാട് നന്മകള്‍ ചെയ്യാന്‍ സാധിക്കുമെന്ന് തെളിയിക്കുകയാണ് ഈ എലി.  



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.