പാക്കിസ്ഥാനില്‍ കുട്ടികളടക്കം എട്ടുപേര്‍ കേബിള്‍ കാറിനുള്ളില്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

പാക്കിസ്ഥാനില്‍ കുട്ടികളടക്കം എട്ടുപേര്‍ കേബിള്‍ കാറിനുള്ളില്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ കേബിള്‍ കാറിനുള്ളില്‍ ആറു കുട്ടികളും രണ്ട് മുതിര്‍ന്നവരും കുടുങ്ങി. പാക്കിസ്ഥാനിലെ ഖൈബര്‍ പക്തുന്‍ഖ്വ പ്രവിശ്യയില്‍ ഇന്ന് രാവിലെ ഏഴുമണിക്കാണു സംഭവം. 1200 അടി മുകളില്‍ വച്ചാണു കേബിള്‍ കാറിന്റെ പ്രവര്‍ത്തനം നിലച്ചത്.

സ്‌കൂളില്‍ പോകാനായി താഴ്‌വര കടക്കാനാണു കുട്ടികള്‍ കേബിള്‍ കാറില്‍ കയറിയത്. കുട്ടികളോടൊപ്പം കേബിള്‍ കാറില്‍ ഉണ്ടായിരുന്ന ഗുള്‍ഫ്രാസ് എന്ന വ്യക്തിയാണ് വിവരം ഒരു പാക്കിസ്ഥാന്‍ മാധ്യമത്തെ ഫോണില്‍ വിളിച്ച് അറിയിച്ചത്.

കേബിള്‍ കാറില്‍ കുടങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് അഞ്ചുമണിക്കൂറില്‍ അധികമായി. അവസ്ഥ വളരെ മോശമാണ്. ഒരാള്‍ ബോധംകെട്ടു വീണു. ഒരു ഹെലികോപ്ടര്‍ വന്നെങ്കിലും പ്രത്യേകിച്ച് ഒന്നും ചെയ്യാതെ സ്ഥലം വിട്ടതായും യുവാവ് മാധ്യമത്തോട് പറഞ്ഞു. ഹെലികോപ്ടറിന്റെ സഹായമില്ലാതെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധ്യമല്ലെന്ന് പാക്കിസ്ഥാന്‍ രക്ഷാപ്രവര്‍ത്തന സംഘത്തിലെ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോടു പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.