ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് വന്‍ തിരിച്ചടി; അംഗത്വം സസ്പെന്‍ഡ് ചെയ്ത് യുനൈറ്റഡ് വേള്‍ഡ് റസ്ലിങ്

ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് വന്‍ തിരിച്ചടി; അംഗത്വം സസ്പെന്‍ഡ് ചെയ്ത് യുനൈറ്റഡ് വേള്‍ഡ് റസ്ലിങ്

സൂറിച്ച്: ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ അംഗത്വം സസ്പെന്‍ഡ് ചെയ്ത് ലോക സംഘടനയായ യുനൈറ്റഡ് വേള്‍ഡ് റസ്ലിങ്. ഫെഡറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താത്തിനെ തുടര്‍ന്നാണ് നടപടി.

സമീപ കാലത്ത് നിരവധി വിവാദങ്ങള്‍ ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. ഈ വര്‍ഷം ജൂണിലായിരുന്നു തിരഞ്ഞെടുപ്പ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ ബ്രിജ് ഭുഷന്‍ ശരണ്‍ സിങിനെതിരായ പ്രതിഷേധവും വിവിധ സംസ്ഥാന യൂണിറ്റുകളുടെ നിയമപരമായ നടപടികളും കാരണം തിരഞ്ഞെടുപ്പ് പല തവണ മാറ്റിവയ്ക്കുകയായിരുന്നു.

നേരത്തെ ജനുവരി, മെയ് മാസങ്ങളില്‍ ഫെഡറേഷന്‍ സമാന രീതിയില്‍ നടപടി നേരിട്ടിരുന്നു. നിലവില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ രൂപീകരിച്ച അഡ്-ഹോക്ക് കമ്മിറ്റിയാണ് നിലവില്‍ ഡബ്ല്യുഎഫ്ഐയുടെ ദൈനംദിന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.