റിയാദ്: സ്കൂളുകള്‍ക്ക് സമീപം അനാവശ്യമായി ഹോണടിച്ചാല്‍ പിഴ കിട്ടുമെന്ന് ഓർമ്മപ്പെടുത്തി സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. നിയമലംഘനമായി കണക്കാക്കി 500 റിയാല്‍ വരെ പിഴ ചുമത്തുമെന്നാണ് അറിയിപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം ഹോണടിക്കുകയോ വാഹനത്തില്‍ നിന്ന് ശബ്ദമുണ്ടാക്കുകയോ ചെയ്യരുത്. ഇത്തരം നിയമലംഘനങ്ങള്‍ക്ക് 300 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ചുമത്തുമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വിഭാഗം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിദ്യാർത്ഥികള്‍ക്കും പഠിപ്പിക്കുന്ന അധ്യാപകർക്കും ബഹളങ്ങള്‍ അരോചകമാകുമെന്ന വിലയിരുത്തലിലാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്.
നേരത്തെ വിദ്യാർത്ഥികളെ കയറ്റാനോ ഇറക്കാനോ സ്കൂള്‍ വാഹനങ്ങള്‍ നിർത്തുമ്പോള്‍ ആ വാഹനത്തെ ഓവർടേക്ക് ചെയ്യരുതെന്ന നിർദ്ദേശവും സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നല്‍കിയിരുന്നു. ഈ നിയമലംഘനത്തിന് ഏറ്റവും ചുരുങ്ങിയ പിഴ 3000 റിയാലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.