എന്‍ഡിഎ സഖ്യത്തെ നേരിടുന്ന 'ഇന്ത്യ'യെ നയിക്കാന്‍ യോഗ്യന്‍ രാഹുല്‍ ഗാന്ധിയെന്ന് സര്‍വേ

എന്‍ഡിഎ സഖ്യത്തെ നേരിടുന്ന 'ഇന്ത്യ'യെ നയിക്കാന്‍ യോഗ്യന്‍ രാഹുല്‍ ഗാന്ധിയെന്ന് സര്‍വേ

ഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യം 'ഇന്ത്യ'യെ നയിക്കാന്‍ രാഹുല്‍ ഗാന്ധിയാണ് യോഗ്യനെന്ന് സര്‍വേ ഫലം. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രകടനവും മോഡി പരാമര്‍ശ കേസിലെ ശിക്ഷയും അയോഗ്യതയും എല്ലാം സര്‍വേയുടെ ഭാഗമായി.

മൂഡ് ഓഫ് ദി നേഷന്‍ സര്‍വേയില്‍ പങ്കെടുത്തവരില്‍ 24 ശതമാനം പേര്‍ രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി വോട്ട് ചെയ്തു. അതേസമയം 15 ശതമാനം പേര്‍ മമത ബാനര്‍ജിയേയും അരവിന്ദ് കെജ്‌രിവാളിനെയും പിന്തുണച്ചു.

അതേസമയം രാഹുല്‍ ഗാന്ധിക്ക് 'ഭാരത് ജോഡോ യാത്ര' അനുകൂലമായതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ജോഡോ യാത്രയ്ക്ക് ശേഷം രാഹുലിന്റെ പൊതു പ്രതിച്ഛായ മെച്ചപ്പെട്ടുവെന്ന് 44 ശതമാനം പേരും അഭിപ്രായപ്പെട്ടു. രാഹുലിന്റെ പ്രതിച്ഛായ മാറ്റമില്ലാതെ തുടരുന്നുവെന്ന് 33 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.