ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുമ്പ് അടങ്ങിയ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ശരീരത്തിൽ ഉടനീളം ഓക്സിജൻ എത്തിക്കുന്നത് ഇവയാണ്. ഒരു പുരുഷന് 13.5 മുതൽ 17.5 ഗ്രാം പെർ ഡെസിലിറ്റർ എച്ബിയാണ് വേണ്ടത്, സ്ത്രീകൾക്ക് 12.0 മതുൽ 15.5 ഗ്രാം പെർ ഡെസിലിറ്ററും. ഹീമോഗ്ലോബിന്റെ അളവ് ഗണ്യമായി കുറയുന്നത് വിളർച്ചയ്ക്ക് കാരണമാകും. ഹീമോഗ്ലോബിൻ കുറവുള്ള ഇവ കഴിക്കുന്നത് നല്ലതാണ്.
ഈന്തപ്പഴം
ഈന്തപ്പഴങ്ങളിൽ അയൺ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ശരീരത്തിലെ അയണിൻ്റെ അളവ് കൂട്ടുകയും എച്ബി അളവ് വർധിപ്പിക്കുകയും ചെയ്യും. എന്നാൽ പ്രമേഹ രോഗികൾ ഇത് ഒഴിവാക്കുന്നതാണ് നല്ലത്
ബീറ്റ്റൂട്ട്
ബീറ്റ്റൂട്ടിൽ ഇരുമ്പ് മാത്രമല്ല, ഫോളിക് ആസിഡും പൊട്ടാസിയവും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിൽ നാരുകളും കൂടുതലാണ്. ബ്ളഡ് കൗണ്ട് കൂട്ടുന്നതിന് എല്ലാ ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കാം.
പയർവർഗങ്ങൾ
പയർവർഗങ്ങളായ നിലക്കടല, പീസ്, ബീൻസ് എന്നിവ ഹീമോഗ്ലോബിന്റെ അളവ് ഗണ്യമായി വർധിപ്പിക്കാൻ സഹായിക്കും
ഇവയിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
മത്തങ്ങ വിത്ത്
മത്തങ്ങ വിത്തുകൾക്ക് എട്ട് മില്ലിഗ്രാം ഇരുമ്പ് വരെ ശരീരത്തിന് നൽകാൻ സാധിക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന കാത്സ്യം, മഗ്നീഷ്യം, മാംഗനീസ് എന്നിവയും എച്ബി കൂട്ടാൻ സഹായിക്കുന്നു.
തണ്ണിമത്തൻ
തണ്ണിമത്തനുകളിൽ അയണും വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. തണ്ണിമത്തൻ കൂടാതെ ആപ്രിക്കോട്ട്, ആപ്പിൾ, മുന്തിരി, പഴം, മാതളം എന്നിവയും എച്ബി അളവ് വർധിപ്പിക്കാൻ വളരെ ഉത്തമമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.