ചൂതാട്ട പരസ്യങ്ങള്‍ക്ക് വിലക്ക്; മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ കര്‍ശന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

ചൂതാട്ട പരസ്യങ്ങള്‍ക്ക് വിലക്ക്; മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ കര്‍ശന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വാതുവെപ്പ് അല്ലെങ്കില്‍ ചൂതാട്ടം എന്നിവ സംബന്ധിച്ച് പ്രത്യക്ഷവും പരോക്ഷവുമായുള്ള പരസ്യങ്ങള്‍ നല്‍കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. എല്ലാ തരത്തിലുമുള്ള പരസ്യങ്ങള്‍, പ്രമോഷന്‍, പ്രോത്സഹിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും മാധ്യമ സ്ഥാപനങ്ങള്‍, ഓണ്‍ലൈന്‍ പരസ്യ ഇടനിലക്കാര്‍, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ എന്നിവര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇവയില്‍ പരാമര്‍ശിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി പ്രവര്‍ത്തിച്ചാല്‍ വിവിധ ചട്ടങ്ങള്‍ പ്രകാരം കേന്ദ്ര സര്‍ക്കാരില്‍ നിന്നും നടപടിക്ക് വിധേയമാകുമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

ചൂതാട്ടം അല്ലെങ്കില്‍ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളുടെ പരസ്യങ്ങള്‍ യുവാക്കള്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ വലിയ തോതിലുള്ള സാമൂഹിക സാമ്പത്തിക അപകട സാധ്യതകള്‍ സൃഷ്ടിക്കുന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത്തരം ആപ്പുകളുടെ ഉപയോക്താക്കളില്‍ നിന്നും പണം പിരിച്ചെടുത്ത ഏജന്റ് ശൃംഖലയ്ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. ഇവയ്ക്ക് കള്ളപ്പണം വെളുപ്പിക്കല്‍ ശൃംഖലയുമായി ബന്ധമുണ്ടെന്നും ഇതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് വെല്ലുവിളിയാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളുടെ പ്രോത്സാഹനം വര്‍ധിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും മന്ത്രാലയം പറയുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് വേണ്ടി ഇത്തരത്തിലുള്ള പരസ്യങ്ങള്‍ നല്‍കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.