ഒരു മാസത്തിനിടെ ബിട്ടനില്‍ നിന്നെത്തിയത് 33,000 പേര്‍; തിരിച്ചെത്തിയവരില്‍ ടെസ്റ്റ് നടത്താതെ നിരവധി പേര്‍

ഒരു മാസത്തിനിടെ ബിട്ടനില്‍ നിന്നെത്തിയത് 33,000 പേര്‍;  തിരിച്ചെത്തിയവരില്‍ ടെസ്റ്റ് നടത്താതെ നിരവധി പേര്‍

ന്യൂഡല്‍ഹി: കോവിഡ് വൈറസിന്റെ ജനിതകമാറ്റം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം കഴിഞ്ഞ ഒരു മാസത്തിനിടെ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിയത് 33,000 യാത്രക്കാര്‍.

ബ്രിട്ടനില്‍ നിന്ന് ഇന്ത്യയില്‍ എത്തിയവരില്‍ 120 പേരാണ് കോവിഡ് പോസിറ്റീവായത്. ഇതില്‍ 20 പേരെയും ബാധിച്ചത് ജനിതകമാറ്റം വന്ന പുതിയ വൈറസാണെന്നും കണ്ടെത്തി. വ്യാപന ശേഷി ഏറെ കൂടിയ വൈറസ് ആണിത്. ഇതിന് പിന്നാലെ ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ ഇന്ത്യ റദ്ദാക്കിയിരുന്നു.

ബ്രിട്ടനിലെ പല നഗരങ്ങളിലും വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ബിട്ടനില്‍ നിന്നെത്തിയ എല്ലാ യാത്രക്കാരും സര്‍ക്കാര്‍ നിര്‍ദേശങ്ങളുമായി സഹകരിക്കുന്നില്ലെന്നത് വ്യാപന പ്രതിരോധ നടപടികള്‍ക്ക് തടസമാകുന്നുണ്ട്.

ഒരു മാസത്തിനിടെ ബ്രിട്ടനില്‍ നിന്ന് തിരിച്ചെത്തിയവരില്‍ അഞ്ച് ശതമാനത്തില്‍ താഴെ പേര്‍ മാത്രമാണ് കോവിഡ് ബാധിതരായിട്ടുള്ളത്. ഇവരെല്ലാവരെയും കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.