ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് അമേരിക്കയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട പാക് ഡോക്ടർക്ക് 18 വർഷം തടവ്

ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് അമേരിക്കയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട പാക് ഡോക്ടർക്ക് 18 വർഷം തടവ്

ന്യൂയോർക്ക്: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണയ്ക്കാനും യു.എസിൽ ആക്രമണം നടത്താനും പദ്ധതിയിട്ട പാകിസ്ഥാൻ സ്വദേശിയായ ഡോക്ടർക്ക് 18 വർഷം തടവ്. 31കാരനായ മുഹമ്മദ് മസൂദിനാണ് നീതിന്യായ വകുപ്പ് 18 വർഷത്തെ തടവ് വിധിച്ചത്.

കോടതി രേഖകൾ പ്രകാരം മസൂദ് പാകിസ്ഥാനിൽ ലൈസൻസുള്ള മെഡിക്കൽ ഡോക്ടറാണ്. മുമ്പ് എച്ച്-1 ബി വിസ പ്രകാരം മിനസോട്ടയിലെ റോച്ചസ്റ്ററിലെ ഒരു മെഡിക്കൽ ക്ലിനിക്കിൽ റിസർച്ച് കോർഡിനേറ്ററായി ജോലി ചെയ്തിരുന്നു.

2020 ജനുവരിക്കും മാർച്ചിനും ഇടയിൽ, ഒരു തീവ്രവാദ സംഘടനയിൽ ചേരുന്നതിന് വിദേശയാത്ര സുഗമമാക്കാൻ മസൂദ് ഒരു എൻക്രിപ്റ്റഡ് മെസേജിംഗ് ആപ്ലിക്കേഷൻ ഉപയോഗിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖിലും അൽ-ഷാമിലും (ഐ.എസ്.ഐ.എസ്) ചേരാനുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ച് മസൂദ് ഒന്നിലധികം പ്രസ്താവനകൾ നടത്തിയിയതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

അമേരിക്കയിൽ ഭീകരാക്രമണം നടത്താനുള്ള ആഗ്രഹവും മസൂദ് പ്രകടിപ്പിച്ചു.
2020 ഫെബ്രുവരിയിൽ, ചിക്കാഗോയിൽ നിന്ന് ജോർദാനിലെ അമ്മാനിലേക്ക് മസൂദ് ഒരു വിമാന ടിക്കറ്റ് എടുത്തിരുന്നു. അവിടെ നിന്ന് സിറിയയിലേക്ക് പോകാൻ പദ്ധതിയിട്ടു. എന്നാൽ കോവിഡ് കാരണം ജോർദാൻ അതിർത്തികൾ അടച്ചതിനാൽ മസൂദിന്റെ യാത്രാ പദ്ധതികൾ മാറി. 2020ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.