തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് തുടക്കം കുറിച്ച് വൈദ്യുത ദീപാലങ്കാരങ്ങളില്‍ തിളങ്ങി തലസ്ഥാന നഗരി. കവടിയാര്‍ മുതല്‍ മണക്കാട് വരെയും ശാസ്തമംഗലം വരെയും കനകക്കുന്നിനെയും പ്രകാശപൂരിതമാക്കുന്ന വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും ടൂറിസം വകുപ്പിന്റെ പതാക ഉയര്‍ത്തലും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ദീപാലങ്കാരം ലോകശ്രദ്ധ നേടുകയും സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയും ചെയ്തു. ഇത്തവണയും അത് ആവര്‍ത്തിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
കനകക്കുന്ന് വികസനത്തിന്റെ പാതയിലാണന്നും കനകക്കുന്നിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി 20 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചതായും മന്ത്രി പറഞ്ഞു. നിലവിലെ സമയക്രമത്തില്‍ മാറ്റം വരുത്തുന്നതും സര്‍ക്കാര്‍ പരിഗണയിലാണ്.
ഫുഡ് കിയോസ്‌ക്കുകള്‍, പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള മൂന്നു പെര്‍ഫോമിങ് സ്റ്റേജുകള്‍, ഡിജിറ്റല്‍ മ്യൂസിയം തുടങ്ങിയവ അടുത്ത ഓണക്കാലത്തോടെ സാധ്യമാകും.കനകക്കുന്നിലേക്കുള്ള റോഡുകള്‍ പരിപാലിക്കുന്നതിനും ഭിന്നശേഷി സൗഹൃദമായി നവീകരിക്കുന്നതിനും രണ്ട് കോടി 60 ലക്ഷം രൂപ സര്‍ക്കാര്‍ വിനിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
കനകക്കുന്ന് കൊട്ടാര വളപ്പില്‍ നടന്ന ചടങ്ങില്‍ പൊതു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.