ചണ്ഡിഗഡ്: വിശ്വഹിന്ദു പരിക്ഷത്തിന്റെ ശോഭായാത്രക്ക് അനുമതി നിഷേധിച്ച് ചണ്ഡിഗഡ് ജില്ലാ ഭരണകൂടം. ഹരിയാനയിലെ നൂഹില്‍ നാളെ നടത്താനിരുന്ന പരിപാടിക്കാണ് അനുമതി നിഷേധിച്ചത്. എന്നാല്‍ മുന്‍നിശ്ചയിച്ച പോലെ പരിപാടി നടത്തുമെന്നാണ് വിഎച്ച്പി നേതാക്കള്‍ വ്യക്തമാക്കുന്നത്. ജി 20 യോഗം നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.
ജൂലൈ 31ന് വിഎച്ച്പി നടത്തിയ യാത്രയെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നൂഹില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. സര്‍ക്കാര്‍ അനുമതി നിഷേധിച്ചെങ്കിലും ശോഭായാത്രയുമായി മുന്നോട്ടുപോകുമെന്ന് വിഎച്ച്പി നേതാക്കള്‍ പറയുന്നത്. മതപരമായ ഘോഷയാത്രകള്‍ക്ക് അനുമതി ആവശ്യമില്ലെന്നാണ് വിഎച്ച്പി ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍ പറയുന്നത്. ഘോഷ യാത്രയില്‍ 3000 പേര്‍ പങ്കെടുക്കും. രാവിലെ പതിനൊന്നു മുതല്‍ നാലുവരെയായിരിക്കും യാത്രയെന്നും സുരേന്ദ്ര ജെയിന്‍ വ്യക്തമാക്കി.
ശോഭാ യാത്രയെ തുടര്‍ന്ന് ഇന്നലെ മുതല്‍ മൂന്ന് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം നിരോധിച്ചിട്ടുണ്ട്. ക്രമസമാധാന പാലനത്തിന്റെ ഭാഗമായി പല മേഖലകളിലും നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.